Friday 23 November 2012

ഹെലേന ഇഗ്നസ്‌ മേളയ്‌ക്കെത്തുന്നു




ബ്രസീലിയന്‍ സിനിമയിലെ ശക്തയായ സ്‌ത്രീസാന്നിധ്യമാണ്‌ ഹെലേന ഇഗ്നസ്‌. അഭിനേത്രിയായി സിനിമയില്‍ തുടക്കമിട്ട്‌ പിന്നീട്‌ സംവിധായികയും തിരക്കഥാകൃത്തുമായിത്തീര്‍ന്ന ഹെലേന കേരള രാജ്യാന്തര ചലച്ചിത്രമേളക്കെത്തുന്നു. അന്‍പതുകളുടെ അവസാനം സിനിമയിലെത്തിയ അവര്‍ 34 സിനിമാ-ടി വി സീരിയലുകളില്‍ അഭിനയിക്കുകയും രു ചിത്രങ്ങളില്‍ ഒന്ന്‌ സ്വതന്ത്രമായും മറ്റൊന്ന്‌ സംയുക്തമായും സംവിധാനം ചെയ്‌തിട്ടുമു്‌. ബ്രസീലിയന്‍ ഫിലിം ഫെസ്റ്റിവലില്‍ ദി വിമന്‍ ഓഫ്‌ എവരിവണ്‍, ദ പ്രീസ്റ്റ്‌ ആന്‍ഡ്‌ ദ ഗേള്‍ എന്നിവയിലെ അഭിനയത്തിന്‌ രുതവണ മികച്ച നടിക്കുള്ള അവാര്‍ഡ്‌ നേടിയിട്ടു്‌.

മേളയുടെ റിട്രോസ്‌പെക്‌റ്റീവ്‌ വിഭാഗത്തില്‍ ഹെലേന ഇഗ്നസ്‌ സംവിധാനം ചെയ്‌ത ഇന്‍ ഡാര്‍ക്‌ നൈറ്റ്‌, മിഖായേല്‍ മറ്റോണും ചേര്‍ന്നു സംവിധാനം ചെയ്‌ത കാന്‍കോസ്‌ ദെ ബാല്‍ ,അവര്‍ അഭിനയിച്ച ദ റെഡ്‌ ലൈറ്റ്‌ ബാന്‍ഡിറ്റ്‌, ദ പ്രീസ്റ്റ്‌ ആന്‍ഡ്‌ ദ ഗേള്‍, ബെലയര്‍, ദ റെസിഡന്റ്‌സ്‌, മിസ്റ്റര്‍ സന്‍സേര്‍ല-ദ സൈന്‍സ്‌ ഓഫ്‌ ലൈറ്റ്‌ എന്നിവ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നു്‌. ഇന്‍ ഡാര്‍ക്‌ നൈറ്റ്‌  2010 ല്‍ ലൊകാര്‍നോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലെപ്പേഡ്‌ അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്‌തിരുന്നു.

`സിറ്റിസണ്‍ കെയ്‌നി` ലൂടെ ലോകസിനിമയില്‍ ഇടംപിടിച്ച പ്രശസ്‌ത അമേരിക്കന്‍ സംവിധായകനും അഭിനേതാവും തിരക്കഥാകൃത്തുമായ ഓര്‍സണ്‍ വെല്‍സിനെക്കുറിച്ചുള്ള മൂന്നു ചിത്രങ്ങളിലൂടെ ബ്രസീലിലെ മികച്ച സംവിധായകനായി മാറിയ റൊഗറിയോ ഗാന്‍സര്‍ലോയുടെ ആദ്യ സിനിമയാണ്‌ ദ റെഡ്‌ ലൈറ്റ്‌ ബാന്‍ഡിറ്റ്‌. 1968 ല്‍ ചിത്രീകരിച്ച ചിത്രം ചുവന്ന പ്രകാശത്തില്‍ മോഷണം നടത്തുകയും സ്‌ത്രീകളെ പീഡിപ്പിക്കുകയും ചെയ്യുന്ന കുപ്രസിദ്ധ കുറ്റവാളിയുടെ യഥാര്‍ത്ഥ ജീവിതത്തെ പ്രമേയമാക്കിയിരിക്കുന്നു. ഫെലേന ഇഗ്നസ്‌ മികച്ച പ്രകടനമാണ്‌ ഇതില്‍ കാഴ്‌ചവെച്ചിട്ടുള്ളത്‌. ബ്രസീലിയന്‍ നവസിനിമയുടെ മുഖ്യ വക്താവായാണ്‌ റൊഗറിയോ ഗാന്‍സര്‍ലോയുടെ അറിയപ്പെടുന്നത്‌. എ മുള്‍ഹെര്‍ ദേ ടോഡാസ്‌, ഒ അബിസ്‌മു എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ മറ്റുചിത്രങ്ങള്‍.

ഗൊദാര്‍ദിന്റെ ചലച്ചിത്രങ്ങളില്‍ നിന്ന്‌ ഊര്‍ജം പകര്‍ന്നബ്രസീലിന്റെ മുഖ്യധാരാസംവിധായകനായ ജാക്വിം പെഡ്രോ ഡി അധ്രാഡേ ഒരു നാടകത്തെ അവലംബിച്ച്‌ രൂപപ്പെടുത്തിയ ചിത്രമാണ്‌ദ പ്രീസ്റ്റ്‌ ആന്‍ഡ്‌ ദ ഗേള്‍. ചെറിയ പട്ടണത്തിലെ യാഥാസ്ഥിതിക ജീവിതത്തില്‍ മനംമടുത്ത മരിയാനയുടെയും അവിടെ പുതിയതായിയെത്തിയ പുരോഹിതന്റെയും കഥയാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. 1966 ല്‍ നിര്‍മിച്ച ഈ ചിത്രം 16 ാമത്‌ ബര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ബര്‍ലിന്‍ ബിയര്‍ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്‌തിരുന്നു.

ഹെലേന ഇഗ്നസും മിഖായേല്‍ മറ്റോണും ചേര്‍ന്നു 2007 ല്‍ സംവിധാനം ചെയ്‌ത ആദ്യ കഥാചിത്രമാണ്‌ കാന്‍കോയെസ്‌ ദേ ബാല്‍. 77 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ചിത്രം കവിയും പാട്ടുകാരനുമായ ബാലിനെ ബിസിനസ്സുകാരനായ മൈക്ക്‌ പാര്‍ട്ടിക്ക്‌ ക്ഷണിക്കുന്നതിനെ ആധാരമാക്കിയിരിക്കുന്നു.
 ഭര്‍ത്താവായ റൊജീരിയോ സ്‌കാന്‍ സെര്‍ലോയുടെ ആദ്യ ചിത്രമായ ദ റെഡ്‌ ലൈറ്റ്‌ ബാന്‍ന്റിറ്റിന്റെ തുടര്‍ച്ചയാണ്‌ ഹെലേന ഇഗ്നസ്‌ സംവിധാനം ചെയ്‌ത ലൈറ്റ്‌ ഇന്‍ ഡാര്‍ക്ക്‌നെസ്സ്‌. 2010 ല്‍ നിര്‍മിച്ച ചിത്രം പാവങ്ങള്‍ക്കിടയില്‍ ആരാധകരായി മാറ്റപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളികളെ കുറിക്കുന്നു.

പിതാവായ ജൂലിയോ ബ്രെസനോയുടെ ചിത്രങ്ങളില്‍ സംവിധായകയും നിര്‍മാതാവുമായിരുന്ന നോ ബ്രെസനോയുടേയും മൈ നൈം ഈസ്‌ ദിന്‍ദി-യുടെ സംവിധായകനായ ബ്രൂണോ സഫാദിയുടേയും ചിത്രമാണ്‌ ബെലായിര്‍. ഈ ചിത്രം ജൂലിയോ ബ്രെസൈനിലൂടെ സിനിമാലോകത്തെ ചിത്രീകരിക്കുന്നു.

2010 ലെ ബ്രസീലിയന്‍ ഫിലിം ഫെസ്റ്റിവലില്‍ നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയ റ്റയോഗോ മാറ്റ മച്ചാഡോയുടെ ദ റെസിഡന്‍സ്‌ കുടിയൊഴിപ്പിക്കാന്‍ വരുന്നവരെ സംഘമായി പ്രതിരോധിച്ച്‌ വാസ്‌തവവിരുദ്ധമായി പെരുമാറുന്ന അവസരവാദികളെ കഥാതന്തുവാക്കിയിരിക്കുന്നു.

 ബെസ്റ്റ്‌ ലാറ്റിന്‍ അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌ നേടിയ മാള്‍ഡെല്‍ പ്ലാറ്റയുടേയും ബെസ്റ്റ്‌ ഫിലിം അവാര്‍ഡ്‌ നേടിയ ബ്രസീലിയയുടേയും സംവിധായകനായ ജോയര്‍ പിസ്സിനിയുടെ 2001 ലെ ഡോക്യുമെന്ററി ചിത്രമാണ്‌ മിസ്റ്റര്‍ . സ്‌ഗാന്‍സെര്‍ലാ-ദ സൈന്‍സ്‌ ഓഫ്‌ ലൈറ്റ്‌. സ്‌ഗാന്‍സെര്‍ലയുടെ ചിത്രങ്ങളെ ആധാരമാക്കിയാണ്‌ ഇത്‌ നിര്‍മിച്ചിരിക്കുന്നത്‌.

iffk 2012 - 23.11.2012

No comments:

Post a Comment