KOORMAVATARA |
പുതിയതായി ചേര്‍ത്ത ആസ്‌ട്രേലിയന്‍ അബോര്‍ജിനല്‍ സിനിമ, ടോപ്പ് ആംഗിള്‍ സിനിമ, തിയറ്റര്‍ ഫിലിം, ഹിച്ച്‌കോക്ക് നിശ്ശബ്‌ദ ചിത്രങ്ങള്‍, അഡോളസണ്‍സ് ചിത്രങ്ങള്‍ എന്നീ വിഭാഗങ്ങള്‍ വ്യത്യസ്‌ത പുലര്‍ത്തുന്നവയാണ്.
മെക്‌സിക്കോ, സെനഗല്‍, ചിലി, ഫിലിപ്പൈന്‍സ്, ജപ്പാന്‍, തുര്‍ക്കി, അല്‍ജീരിയ, ഇറാന്‍ ചിത്രങ്ങളോടൊപ്പം ഇന്ത്യയില്‍ നിന്നും നിതിന്‍ കക്കര്‍ സംവിധാനം ചെയ്‌ത ഫിലിമിസ്ഥാനും മലയാളിയായ കമലിന്റെ ഹിന്ദി ചിത്രം ഐ.ഡി.യും റ്റി. വി. ചന്ദ്രന്‍െറ ഭൂമിയുടെ അവകാശികളും ജോയി മാത്യുവിന്‍െറ ഷട്ടറും സുവര്‍ണ്ണ ചകോരത്തിനായി മത്സരിക്കുന്നു. ഈ വിഭാഗത്തില്‍ 14 ചിത്രങ്ങളുണ്ട്.
പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ലോകസിനിമാവിഭാഗത്തില്‍ പ്രതിഭ തെളിയിച്ച ആതികായകരുടേയും പുതുമുഖ സംവിധായകരുടേയും ചിത്രങ്ങള്‍ കാഴ്‌ചയുടെ വസന്തം തന്നെ ഒരുക്കും. ആകെ 78 ചിത്രങ്ങള്‍. ഈജിപ്‌തിലെ 18 ദിവസത്തെ ജനാധിപത്യ വിപ്ലവത്തെ പ്രമേയമാക്കി ഒന്‍പതു പേര്‍ചേര്‍ന്ന് സംവിധാനം ചെയ്‌ത 18 ഡെയ്‌സ്, പ്രേക്ഷകരുടെ പ്രിയ സംവിധായനായ കിം കി ഡുക്കിന്റെ ചിത്രങ്ങളുണ്ട്. ദീപ മേത്തയുടെ മിഡ്‌നൈറ്റ് ചില്‍ഡ്രന്‍ മറ്റൊരു പ്രധാനചിത്രമാണ്. വോള്‍ക്കര്‍ ഷോണ്‍ ഡ്രോഫ് , കെന്‍ലോക്ക്, ബെര്‍നാഡോ ബര്‍ട്ടലൂച്ചി, അകി കരിസ്‌മാക്കി, അബ്ബാസ് കിരസ്‌താമി, അപ്പിച്ചാറ്റ്‌പോങ്, റൗള്‍ റൂയിസ്, വാള്‍ട്ടര്‍ സാലസ്,ഫത്തീഹ് അകിന്‍, ഒളിവര്‍ അസായസ്, മക്‌ബല്‍ ബഫ്, ലാര്‍സ് വോണ്‍ ട്രയര്‍, നദീം ലബാക്കി,തവിയാനി സഹോദരന്മാര്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ പുതിയ അനുഭവമേഖലകള്‍ തുറന്നിടും.
ഈ മേളയില്‍ ഉള്‍പ്പെടുത്തുവാന്‍ കഴിയാത്ത എന്നാല്‍ മറ്റു മേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍ക്കായി ഇന്ത്യന്‍ ടോപ്പ് ആംഗിള്‍ സിനിമ വിഭാഗമുണ്ട്. ഗിരീഷ് കാസറവള്ളിയുടെ കൂര്‍മാവതാര, രഘു ജഗന്നാഥിന്റെ തമിഴ് ചിത്രം 500 & 5, ഉമേഷ് വിനായക് കുല്‍ക്കര്‍ണിയുടെ ടെംപിള്‍ , അരവിന്ദ് അയ്യരുടെ ഡ്രാപ്പ്‌ച്ചി, അജിത സുചിത്രവീരയുടെ ബല്ലാഡ് ഓഫ് രസ്‌തം, ഗജേന്ദ്ര അഹിറേയുടെ ടൂറിംഗ് ടാക്കീസ് എന്നിവയാണ് ഈ വിഭാഗത്തിലെ ചിത്രങ്ങളുണ്ട്
ആസ്‌ട്രേലിയന്‍ ഇന്‍ഡിജീനിയസ് സിനിമ വിഭാഗത്തില്‍ എട്ട് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടു്. ആസ്‌ട്രേലിയന്‍ തദ്ദേശവാസികളെകുറിച്ചുള്ളതോ തദ്ദേശവാസികള്‍ സംവിധാനം ചെയ്‌തതോ ആയ ചിത്രങ്ങളാണീ വിഭാഗത്തില്‍ . സ്വത്വപ്രതിസന്ധി നേരിടുന്ന ഒരു ജനത നേരിടുന്ന അതിജീവനത്തിന്റെ കഥാമുഹൂര്‍ത്തങ്ങള്‍ പുതിയ കാഴ്‌ച്ചാനുഭവം തന്നെയാകും.
Midnight's Children |
കണ്‍ട്രി ഫോക്കസ്സില്‍ വിയറ്റ്‌നാമില്‍ നിന്നുള്ള നാല് ചിത്രങ്ങളു്. വിയറ്റ്‌നാമിന്റെ സിനിമാചരിത്രം വികസിച്ച വഴി വ്യക്തമാക്കുന്ന ആദ്യകാല ചിത്രം മുതല്‍ പുതുതലമുറ ചിത്രങ്ങള്‍ വരെ ഈ വിഭാഗത്തിലുണ്ട്. ഒരു നാടിന്റെ സാമൂഹിക പരിവര്‍ത്തനചരിത്രം കൂടെ നമുക്കതില്‍ കണ്ടെത്താനാകും.
കൗമാരക്കാരുടെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഫ്രഞ്ച് ചിത്രങ്ങള്‍ മേളയുടെ സവിശേഷതയാണ്. കൗമാര വിഹ്വലതകളും സ്‌നേഹവും ആഹ്ലാദവും ദൃശ്യവല്‍ക്കരിച്ച അഞ്ച് ചിത്രങ്ങള്‍ ഈ വിഭാഗത്തിലുണ്ട്.
പ്രസിദ്ധമായ നിരവധി നാടകങ്ങളുടെ ചലച്ചിത്രാവിഷ്‌ക്കാരങ്ങളുണ്ടായിട്ടുണ്ട്. അത്തരത്തില്‍ സിനിമയാക്കപ്പെട്ട നാടകങ്ങളുടെ വിഭാഗമാണ് തിയറ്റര്‍ ഫിലിംസ്. കെന്നത്ത് ബ്രനഹിന്റെ ഹാംലെറ്റ്, എലിയ കസാന്റെ സ്‌ട്രീറ്റ് കാര്‍ നെയ്‌മിഡ് ഡിസൈയര്‍, സിഡ്‌നി ലുമെറ്റന്റിന്റെ ഇക്വസ്, ഫ്രാന്‍കോ സെഫിര്‍ല്ലിയുടെ റോമിയോ ആന്റ് ജൂലിയറ്റ്, അരവിന്ദന്റെ കാഞ്ചന സീത, ജയരാജിന്റെ കളിയാട്ടം എന്നിവ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
അകിര കുറസോവ, അലന്‍ റെനെ, പിയറി യമഗോ, എലേന ഇഗ്നിസ് എന്നിവരുടെ ചിത്രങ്ങളുള്‍പ്പെടെ 33 ചിത്രങ്ങള്‍ റിട്രോസ്‌പെക്‌റ്റീവില്‍ പ്രദര്‍ശിപ്പിക്കുന്നു. ചലച്ചിത്ര വിദ്യാത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ നവ്യമായ കാഴ്‌ച്ചാനുഭവം നല്‍കുവാന്‍ പ്രാപ്‌തമാണ് റിട്രോസ്‌പെക്‌റ്റീവ് ചിത്രങ്ങള്‍ണ്ട്.
ജൂറി ചെയര്‍മാനായ പോള്‍ കോക്‌സിന്റെ അഞ്ച് ചിത്രങ്ങളാണ് ജൂറി സിനിമയിലുള്ളത്. ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ നിശബ്‌ദ കാലഘട്ടത്തിലെ അഞ്ച് ചിത്രങ്ങള്‍ പ്രേക്ഷകരില്‍ സസ്‌പെന്‍സിന്റെ നിശബ്‌ദ സൗന്ദര്യം അനുഭവവേദ്യമാക്കും.
റിതുപര്‍ണഘോഷിന്‍െറ ചിത്രാംഗദ, അമിതാഭ് ചക്രവര്‍ത്തിയുടെ കോസ്‌മിക് സെക്‌സ്, സുമിത്ര ഭാവേയും സുനില്‍ സുഖ്‌ദന്‍കറും ചേര്‍ന്ന് സംവിധാനം ചെയ്‌ത സംഹിത, കൗശിക് ഗാംഗുലിയുടെ സൗണ്ട്, സര്‍ഫറസ് ആലം, ശ്യാമള്‍ കര്‍മാക്കര്‍ എന്നിവര്‍ സംവിധാനം ചെയ്‌ത റ്റിയേഴ്‌സ് ഓഫ് നന്ദിഗ്രാം, അഥേയപാര്‍ത്ഥരാജന്‍െറ ദി ക്രയര്‍ എന്നിവയാണ് സമകാലീന ഇന്ത്യന്‍ സിനിമ വിഭാഗത്തിലുള്ളത്.
മലയാള സിനിമ ഇന്നില്‍ മധുപാലിന്‍െറ ഒഴിമുറി, മനേജ് കാനയുടെ ചായില്യം, ഡോ: ബിജുവിന്റെ ആകാശത്തിന്റെ നിറം, ലിജിന്‍ ജോസിന്റെ ഫ്രൈഡേ, അരുണ്‍ അരവിന്ദിന്റെ ഈ അടുത്തകാലത്ത്, രഞ്‌ജിത്തിന്റെ ഇന്ത്യന്‍ റുപ്പി, കെ. ഗോപിനാഥിന്റെ ഇത്രമാത്രം എന്നിവ പ്രദര്‍ശിപ്പിക്കും.
അന്തരിച്ച ചലച്ചത്ര പ്രതിഭകളെ അനുസ്‌മരിക്കുന്ന ഹോമേജ് വിഭാഗത്തില്‍ ക്രിസ് മാര്‍ക്കര്‍ . അശോക് മേത്ത, പത്മകുമാര്‍ ,തിലകന്‍, വിന്ധ്യന്‍ , അപ്പച്ചന്‍ . ടി ദാമോദരന്‍ , ജോസ് പ്രകാശ്, എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
മലയാളിയുടെ സ്വകാര്യ അഭിമാനമായ നടന്‍ സത്യന്റെ നൂറാം ജന്മവാര്‍ഷികം പ്രമാണിച്ച് സത്യന്‍ സ്‌മൃതിയും അദ്ദേഹം അഭിനയിച്ച ഏഴു ചിത്രങ്ങളുമുണ്ട്.
മേള ഡിസംബര്‍ ഏഴിന് ആരംഭിച്ച് 14 ന് അവസാനിക്കും.
No comments:
Post a Comment