Sunday, 25 November 2012

ഡെലിഗേറ്റാകാന്‍ 28 ന്‌ ഒരു അവസരം കൂടി


കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റാകാന്‍ ഒരുരവസരം കൂടി നല്‍കാന്‍ തീരുമാനിച്ചതായി ചലച്ചിത്ര അക്കാദമി സെക്രട്ടറി അറിയിച്ചു. ഡെലിഗേറ്റാകുന്നതിന്‌ നേരത്തെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്‌തവര്‍ക്ക്‌ മാത്രമാണീ സൗകര്യം. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിന്റെ തെരഞ്ഞടുത്ത ശാഖകളില്‍ നേരിട്ടോ ഓണ്‍ലൈനായോ ഡെബിറ്റ്‌ / ക്രഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ചോ നവംബര്‍ 28ന്‌ പണടമയ്‌ക്കാവുന്നതാണ്‌. ബുധനാഴ്‌ച അതത്‌ എസ്‌ ബി റ്റി ശാഖകളില്‍ പണമടയ്‌ക്കാന്‍ കഴിയുന്നതുവരെയാണ്‌ സമയമുള്ളത്‌. രജിസ്റ്റര്‍ ചെയ്‌തപ്പോള്‍ കിട്ടിയ ചെലാന്‍ നല്‍കിയാവണം നേരിട്ട്‌ പണമടയ്‌ക്കേണ്ടത്‌. നവംബര്‍ 28ന്‌ പണമടയ്‌ക്കുന്നവരുടെ ഡെലിഗേറ്റ്‌ പാസ്സുകള്‍ ഡിസംബര്‍ 4,5,6 തിയതികളില്‍ തിരുവനന്തപുരത്തെ മേളയുടെ ഡെലിഗേറ്റ്‌ സെല്ലില്‍ നിന്നു വിതരണം ചെയ്യുമെന്ന്‌ സെക്രട്ടറി പറഞ്ഞു.

No comments:

Post a Comment