യുദ്ധത്തിന്റെ ഭീകരതയും തിക്താനുഭവങ്ങളും കുടുംബബന്ധങ്ങളിലെ കെട്ടുറപ്പും
പ്രമേയമാക്കിയ വിയറ്റ്‌നാം ചിത്രങ്ങള്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ
കണ്‍ട്രി ഫോക്കസില്‍ പ്രദര്‍ശിപ്പിക്കും. യുദ്ധാധിഷ്‌ഠിത കഥകളാണ് 1920 ല്‍
തുടക്കംകുറിച്ച വിയറ്റ്‌നാം സിനിമകളില്‍ ഏറെയും പങ്കുവയ്‌ക്കുന്നത്.
യുദ്ധങ്ങള്‍, വടക്കു -തെക്കന്‍ വിയറ്റ്‌നാം വിഭജനം, പിന്നീട് അതിന്റെ
പുനഃസംയോജനം എന്നീ സുപ്രധാന ഘട്ടങ്ങള്‍ ആദ്യകാല വിയറ്റ്‌നാം
സിനിമകള്‍ക്ക് പ്രതിപാദ്യവിഷയമായിരുന്നു. തുടര്‍ന്ന് യുദ്ധത്തെയും
ഹാസ്യത്തെയും അധികരിച്ച് സെയ്‌ഗണ്‍ ഫിലിം ഇന്‍ഡസ്‌ട്രിയും രാജ്യത്തിന്റെ
നയങ്ങള്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങളുമായി ഹാനോയ് ഫിലിം സൊസൈറ്റിയും
രൂപപ്പെട്ടു. ഇത്തരം പരിവര്‍ത്തനങ്ങളുടെ പ്രതിഫലനമാണ് ഈ വിഭാഗത്തിലെ അഞ്ചു
ചിത്രങ്ങള്‍.
നാത്ത് മിന്‍ ഡാങ് സംവിധാനം ചെയ്‌ത വെന്‍ ദ ടെന്‍ത്ത് മന്ത് കംസ്, ഫാം കെയ് നാമിന്റെ മിസ് തു ഹൗ, ഡാങ് ഡി ഫാനിന്റെ ഡോണ്‍ ബി അഫ്രൈഡ് ബി, ന്യു ജിയാങ് ഫാമിന്റെ മദേഴ്‌സ് സോള്‍, ട്രാന്‍ നോയൊ ഡെയ് ജിയാങ്ങിന്റെ മൂണ്‍ അറ്റ് ദ ബോട്ടം ഓഫ് ദ വെല്‍ എന്നിവയാണ് മേള്‌യ്‌ക്കെത്തുന്നത്.
വിയറ്റ്‌നാം ചലച്ചിത്രമേളയില്‍ മൂന്നുതവണ ഗോള്‍ഡ് ലോട്ടസ് അവാര്‍ഡുകളും നാല് സില്‍വര്‍ ലോട്ടസ് അവാര്‍ഡുകളും ഗ്വാങ്‌ജു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും നിക്കെയ് ഏഷ്യന്‍ പ്രൈസ് ഫോര്‍ കള്‍ച്ചര്‍ അവാര്‍ഡും നേടിയ നാത്ത് മിന്‍ ഡാങിന്റെ ചിത്രമാണ് വെന്‍ ദ ടെന്‍ത്ത് മന്ത് കംസ്. 1985 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം യുദ്ധത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെട്ടവിവരം കുടുംബാംഗങ്ങളില്‍ നിന്നും മറച്ചുവച്ച് ജീവിതത്തെ ധീരതയോടെ നേരിടുന്ന ഡുയെന്‍ എന്ന യുവതിയുടെ കഥയാണ് ഇതില്‍ പ്രമേയമാക്കിയിരിക്കുന്നത്.
കാന്‍സ് ഇന്റര്‍നാഷണല്‍ ക്രിട്ടിക്‌സ് വീക്കില്‍ മികച്ച തിരക്കഥയ്‌ക്കുള്ള അവാര്‍ഡ് നേടിയ ഡാങ് ഡി ഫാനിന്റെ ചിത്രമാണ് ഡോ് ബി അഫ്രൈഡ് ബീ. വിയറ്റ്‌നാം നവതരംഗ സംവിധായകരില്‍ അഗ്രഗണ്യനാണ് ഡാങ്ങ്. മുത്തച്ഛന്റെ വരവോടെ ഒന്നാകുന്ന കുടംബത്തെ പശ്ചാത്തലമാക്കി 2010 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് 90 മിനിട്ട് ദൈര്‍ഘ്യമു്.
നിഗ്വന്‍ ഹുയ് രചിച്ച മദേഴ്‌സ് സോള്‍ എന്ന ചെറുകഥയെ ആസ്‌പദമാക്കിയുള്ളതാണ് ന്യൂ ജിയാന്‍ ഫാമിന്റെ മദേഴ്‌സ് സോള്‍. അനാഥനായ സഹപാഠിക്ക് മാതൃസ്‌നേഹം നല്‍കുന്ന `തു' എന്ന കുട്ടിയാണ് കഥ മുന്നോട്ട് നയിക്കുന്നത്. 1992 ലെ പെറ്റിറ്റ് കുലി എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് സജീവമായ ന്യൂ ജിയാന്‍ ഫാമിന്റെ ദ ഡെസേര്‍ട്ടഡ് വാലിയ്‌ക്ക് 13 ാം വിയറ്റ്‌നാം ഫിലിം ഫെസ്റ്റിവലില്‍ സില്‍വര്‍ ലോട്ടസ് പ്രൈസും 52 ാമത് മെല്‍ബണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഫിപ്രസി പ്രൈസും ലഭിച്ചിട്ടു്.
വിയറ്റ്‌നാം സിനിമയിലെ മാസ്റ്റര്‍പീസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ചിത്രമാണ് 1962 ല്‍ ഫാം കെയ് നാം സംവിധാനം ചെയ്‌ത മിസ് തു ഹൗ. തു ഹൗ എന്ന സ്‌ത്രീ കഥാപാത്രത്തിലൂടെ അക്കാലത്തെ വിയറ്റ്‌നാം വനിതകളുടെ നിശ്ചയധാര്‍ഢ്യത്തെയും ധീരതയെയും പ്രതീകാത്മമായി അംഗീകരിക്കുന്നു.
അമ്മയാകാന്‍ സാധിക്കില്ലെന്ന യാഥാര്‍ഥ്യം മനസ്സിലാക്കി ഭര്‍ത്താവിനായി മറ്റൊരു സ്‌ത്രീയെ തന്റെ സ്ഥാനത്തേക്ക് കൊണ്ടുവരുകയും തുടര്‍ന്ന് അവള്‍ക്ക് അനുഭവിക്കേണ്ടിവന്ന കഷ്ടതകളുമാണ് ട്രാങ് നോയ് ഡേയ് ജിയാങ്ങിന്റെ മൂന്‍ അറ്റ് ദ ബോട്ടം ഓഫ് ദ വെല്ലില്‍ .
വിയറ്റ്‌നാമിnte ചരിത്രവും സാമൂഹികപരിവര്‍ത്തനങ്ങളും പങ്കുവക്കുന്ന വിയറ്റ്‌നാം സിനിമാവിഭാഗം പ്രേക്ഷകര്‍ക്ക് ഹൃദ്യമായ കാഴ്‌ചാനുഭവമേകും.

IFFK 2012 Media 8/24.11.2012
No comments:
Post a Comment