കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്‌ഘാടന ചിത്രം ഹിച്ച്‌കോക്കിന്റെ ദ് റിങ് ആയിരിക്കും. സസ്‌പെന്‍സ് സിനിമകളുടെ ആചാര്യനായ ഹിച് കോക്കിനോടുള്ള സമര്‍പ്പണ് പ്രദര്‍ശനം.അദ്ദേഹത്തിന്റെ നാലാമത്തെ നിശബ്‌ദചിത്രമായ ദ് റിങ്927 ലാണ്‌പുറത്തിറങ്ങിയത്.മലയാളത്തിലെ ആദ്യനിശബ്ദ ചിത്രമായ ബാലന്റെ 75 ാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രദര്‍ശനത്തിന് ഏറെ പ്രാധാന്യമു്.
കഥാഗതിയനുസരിച്ച് പശ്ചാത്തലശബ്‌ദം തത്സമയം വിന്യസിക്കുകയാണ് ഇവിടെ. ഇന്ത്യയില്‍ ഒരു ഹിച്‌കോക്ക് ചിത്രം തത്സമയശബ്‌ദത്തോടെ പ്രദര്‍ശിക്കുന്നത് ആദ്യമാണ്. ജാസ് സംഗീതത്തിലെ തിളങ്ങുന്ന താരമായ സോവെറ്റോ കിഞ്ചിന്റെ നേതൃത്വത്തിലുള്ള ഒന്‍പതംഗസംഘമാണ് വാദ്യവൃന്ദങ്ങള്‍ കൈകാര്യം ചെയ്യുക.
ഹിച്‌കോക്കിന്റെ ഏറ്റവും മികച്ച ഈ നിശബ്‌ദ ചിത്രമായാണ് ദ് റിങ് അറിയപ്പെടുന്നത്. ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ സ്വന്തം തിരക്കഥയില്‍ വന്ന ഒരേയൊരു ചിത്രം എന്ന നിലയിലും ദി റിങ്ങിന് പ്രധാന്യമു്. ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ പിക്‌ചേഴ്‌സിനുവേി ജോണ്‍ മാക്‌വെല്‍ നിര്‍മ്മിച്ച ചിത്രം 1927 ഒക്‌ടോബറിലാണ് റീലീസ് ചെയ്‌തത്. 116 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം 35 എം എം ഫോര്‍മാറ്റിലാണ് എടുത്തിട്ടുള്ളത്. 'ദി ജീനിയസ് ഹിച്ച് കോക്ക്' എന്ന ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പദ്ധതിയുടെ ഭാഗമായിട്ടാണ് ദി റിങ് എന്ന സിനിമ പുനര്‍ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്.
ജാക്ക് വണ്‍ റൗ് സാന്റര്‍ എന്ന ബോക്‌സര്‍, അയാളുടെ കാമുകി മേബെല്‍, അയാളുടെ എതിരാളി ബോബോ കോര്‍ബി എന്നിവര്‍ ചേരുന്ന ത്രികോണ പ്രണയത്തേയും ബോക്‌സിങ് മത്സരത്തെയും ചുറ്റിപ്പറ്റിനില്‍ക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദി റിങ് എന്ന ശീര്‍ഷകം പ്രതീതാത്മകമായി സൂചിപ്പിക്കുന്നത് ബോക്‌സിങ് റിങ്ങും വെഡ്ഡിങ് റിങ്ങും ബ്രേസ്‌ലെറ്റുമാണ്. കാള്‍ ബ്രിസണ്‍, ലില്യന്‍ ഹാള്‍ ഡേവിസ്, ഇയാന്‍ ഹര്‍, ഫോറസ്റ്റര്‍ ഹാര്‍വി, ഗോര്‍ഡന്‍ ഹാര്‍ക്കര്‍, എന്നിവരാണ്‌പ്രഥാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
No comments:
Post a Comment