17th IFFK MEDIA CELL MEMBERS (2012)
Friday, 14 December 2012
സിനിമയ്ക്ക് എല്ലാ സഹായവും നല്‍കും -ഉമ്മന്‍ചാണ്ടി
സിനിമയ്ക്ക് എല്ലാ സഹായവും നല്‍കും
-ഉമ്മന്ചാണ്ടിമൂന്നാറില് ഫിലിം ആര്‍ക്കെവ് തുടങ്ങും - ഗണേഷ്
കുമാര്‍
സംസ്ഥാനത്ത് ചലച്ചിത്ര മേഖലയുടെ വികസനത്തിന് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ഒരു പരാതിയുമില്ലാതെയാണ് മേള കടന്നുപോയതെന്നും അദ്ദേഹം പറഞ്ഞു.
മലയാള ചലച്ചിത്രങ്ങള്‍ സംരക്ഷിച്ച് സൂക്ഷിക്കുന്നതിന് മൂന്നാറില്‍ ആര്‍ക്കൈവ്സും ഗ്രാമങ്ങളിലേക്ക് ആധുനിക സംവിധാനങ്ങളുള്ള ഡിജിറ്റല്‍ മൊബൈല്‍ മൂവി തിയേറ്ററും ആരംഭിക്കുമെന്ന് വനം-സ്പോര്‍ട്സ്-സിനിമാ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. പുതിയ ചലച്ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ വിദേശത്ത് പ്രദര്‍ശിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ചലച്ചിത്ര അക്കാദമി ജനുവരിയില്‍ ഓണ്‍ലൈന്‍ സിനിമാ മാഗസീന് തുടങ്ങും. ഭൂമി അനുവദിച്ചു കിട്ടിയാലുടന്‍ ഫിലിം ഫെസ്റ്റിവെല്‍ കോംപ്ലക്സിനുള്ള നിര്‍മാണം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് മന് നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഡയറക്ടര്‍ പി.കെ. നായരെ ആദരിച്ചു. ദക്ഷിണാഫ്രിക്കന്‍ സംവിധായകന് സുലൈമാന്‍ സിസെ മുഖ്യാതിഥിയായിരുന്നു. മേയര്‍ കെ. ചന്ദ്രിക, ജൂറി ചെയര്മാന് പോള്‍ കോക്സ്, ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രിയദര്ശന്, വൈസ് ചെയര്മാന് ഗാന്ധിമതി ബാലന്, സെക്രട്ടറി കെ. മനോജ് കുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ചടങ്ങിനുശേഷം തവില്‍ കലാകാരന് കരുണാമൂര്‍ത്തി സംവിധാനം ചെയ്ത് നൂറോളം കലാകാരന്മാര് പങ്കെടുത്ത താളയാനം പരിപാടിയും ഉണ്ടായിരുന്നു.

പ്രദീപിനും റിന്‍സിനും മാധ്യമ അവാര്‍ഡ്
കേരള
രാജ്യാന്തര മേളയുടെ മാധ്യമ അവാര്‍ഡിന് ജന്മഭൂമിയുടെ ആര് പ്രദീപും മെട്രോ
വാര്‍ത്തയുടെ ആര് റിന്‍സും അര്‍ഹരായി.
ദൃശ്യമാധ്യമ വിഭാഗത്തില്‍ മനോരമ ന്യൂസിലെ ദീപാ കേലാട്ടിനും ഇന്ത്യാ വിഷനിലെ സമീര്‍ സലാമിനുമാണ് അവാര്‍ഡ്. റേഡിയോ വിഭാഗത്തില്‍ ബിഗ് എഫ് എമ്മിലെ പാര്‍വതി നായരും ഓണ്‍ലൈന്‍ വിഭാഗത്തില്‍ മനോരമ ഓണ്‍ലൈനും പുരസ്ക്കാരങ്ങള്‍ നേടി.
അവാര്‍ഡു തുക ഓരോ വിഭാഗത്തിലും 10,000 രൂപ വീതമാണ്. അച്ചടി-ദൃശ്യമാധ്യമ വിഭാഗങ്ങളിലെ അവാര്‍ഡു തുക ജേതാക്കള്‍ തുല്യമായി പങ്കിടും. പുരസ്ക്കാരങ്ങള്‍ സമാപന വേദിയില്‍ വനം - സ്പോര്‍ട്സ് - സിനിമ മന്ത്രി കെ ബി ഗണേഷ്കുമാര് വിതരണം ചെയ്തു.

സ്റ്റാ നിന യ്ക്ക് സുവര്‍ണ്ണ ചകോരം
കേരള രാജ്യന്തര
ചലച്ചിത്രമേളയിലെ മികച്ച അന്തര്‍ദ്ദേശീയ ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം
ഇമ്മാന്വവല്‍ ക്വിന്റോ പാലോ സംവിധാനം ചെയ്ത ഫിലിപ്പെന്‍സ് ചിത്രം സ്റ്റാ നിന
നേടി. ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനും 15 ലക്ഷം രൂപ തുല്യമായി പങ്കിടും.
ഫ്രാന്‍സിസ്ക്ക സില്‍വയാണ് മികച്ച സംവിധായിക. ചിത്രം ഇവാന്‍സ്
വുമണ്‍.
മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ഫിലിമിസ്താന്റെ നിതിന്‍ കക്കര്‍ കരസ്ഥമാക്കി. മൂന്നു ലക്ഷം രുപയും സമ്മാനമായി നല്‍കും. അലന് ഗോമിസ് സംവിധാനം ചെയ്ത സെനഗല്‍ ചിത്രം ടുഡേയും അലി മുസാഫയുടെ ഇറാനിയന്‍ ചിത്രം ദ് ലാസ്റ്റ് സ്റ്റെപ്പും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനു അര്‍ഹമായി.
മികച്ച പ്രേക്ഷകചിത്രം ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടര്‍ ആണ്. സംവിധായകന് രജതചകോരവും രണ്ടു ലക്ഷം രൂപയുമാണ് സമ്മാനം. പ്രേക്ഷക റേറ്റിങ്ങില്‍ ചിത്രത്തിന് 4.15 പോയിന്റാണ് ലഭിച്ചത്.
അന്തര്‍ദ്ദേശീയ ചലച്ചിത്ര നിരൂപക ഫെഡറേഷന് (ഫിപ്രസി) തെരഞ്ഞെടുത്ത മികച്ച മത്സരചിത്രം മെര്‍സാക് അലൗച്ച് സംവിധാനം ചെയ്ത ദ് റിപ്പന്റന്റും മലയാള ചിത്രം കെ.ഗോപിനാഥന്റെ ഇത്രമാത്രവുമാണ്.
ഏഷ്യന്‍ ചലച്ചിത്രങ്ങളുടെ പ്രോത്സാഹനത്തിനായുള്ള സംഘടന (നെറ്റ്പാക്ക്) ഏര്‍പ്പെടുത്തിയ മത്സരവിഭാഗത്തിലെ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള പുരസ്ക്കാരം കമാല്‍ കെ.എമ്മിന്റെ ഐ.ഡി യും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്ക്കാരം അരുണ്‍ കുമാര്‍ അരവിന്ദിന്റെ ഈ അടുത്തകാലത്തും നേടി.
പ്രശസ്ത സംവിധായിക മീരാ നായരുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഹസ്സന്‍കുട്ടിയുടെ ഓര്‍മ്മയ്ക്കായി അവര്‍ ഏര്‍പ്പെടുത്തിയ മികച്ച ഇന്ത്യന്‍ നവാഗത സംവിധായകനുള്ള ഹസ്സന്‍കുട്ടി അവാര്‍ഡിന് ചായില്യത്തിന്റെ സംവിധായകന് മനോജ് കാന അര്‍ഹനായി. അവാര്‍ഡ് തുക 50000 രുപയാണ്.

Sta. Nina bags Suvarna Chakoram
The
17th edition of International Film Festival of
India ended here today making a mark in evoking experience, thoughts and
enjoyment for thousands of film folks from across the globe. The Philippines
film Sta. Nina directed by Emmanuel Quindo
Palo bagged the prestigious Suvarna Chakoram (The Golden Crow Pheasant Award).
Francisca Silva received the best director award Rajata Chakoram (The Silver
Crow Pheasant Award) for her movie Ivan’s Woman. The best debut film award
went to Filmistaan directed by Nitin Kakkar.
The Audience Prize Rajata Chakoram was given to Shutter directed by Joy Mathew
which was rated as best by delegates. The Iranian film The Last Step, directed by Ali Mosaffa and Senegal film Today directed by Alain Gomis got Special Jury mention.
Apart
from the awards, Suvarna Chakoram carried a cash prize of 15 lakhs to be shared
by the director and producer of the film. The winner of Rajata Chakoram got
rupees 4 lakhs whereas the Rajata Chakoram for best debut film carried rupees 3
lakks. The Audience Prize Rajata Chakoram got
rupees 2 lakhs.
The
film Shutter voted by audience got 4.15 points whereas Nitin Kakkar’s Hindi
film positioned behind with 4.10 points. The film I.D directed by Kamal K M
touched the third position in the rating preference.
Sta.
Nina invites the audience to the mysteries
presumed to be created by the unearthing of the coffin of Marikit, the daughter of Pol. People
throng to Pol’s house for getting miracles and healing. Pol begins his crusade
for beatifying Marikit as he thinks that her dead child is a saint. The
cleansing of the sins by a dead soul throws more puzzles than solutions. Ivan’s Woman tells the emotional voyage of a
captive girl who tries to undo the life with her kidnapper. Filmistaan depicts the kidnapping and
detention of a film director by an Islamic terrorist group in a house which
belongs to a Pakistani, who is engaged in a trade of pirated films.
Other
Awards
The
film The Repentant, which portrayed the life a ex-terrorist,
was selected for FIPRESCI award. FIPRESCI award for the best Malayalam film was
given to Ithramatram directed by K Gopinath. The
FIPRESCI awards are instituted by the International Federation of Film Critics.
The film I.D, directed by Kamal K M got NETPAC (Network
for the Promotion of Asian Film Centre) award for the best Asian Film in competition.
NETPAC award for the Malayalam film went to Ee Adutha Kalathu directed by Arun Kumar
Arvind. Manoj Kana’s Chayiliam got Hassan Kutty Award for
debut Indian film.
Media
Awards
The
award for the best iffk reporter in print media was shared by R Rins of Metro
Vartha and K Pradeep of Janmabhumi. The award for the best iffk TV reporter was
also shared by Deepa Kelad (Manorama News) and Safir Salaam (India Vision).
Parvathy Nair of Big FM got the best radio iffk reporter and Manorama
Online was selected for best online iffk reports.
The
awards were given away by Chief Minister Oommen Chandy in a grand gala closing
ceremony held at Nishagandhi Auditorium here. K C Joseph, Minister for Culture
and Rural Development presided over the function. K B
Ganeshkumar distributed various media awards the awards for the best reportage
on the film festival. Filmmaker Priyadarsan, IFFK Jury Chairman
Paul Cox, NETPAC Jury Member Park Sung Ho, FIPRESCI Jury Chairman Gyorgi
Karpati, Filmmaker T K Rajivkumar, Chalachitra Academy Vice Chairman Gandhimati
Balan, IFFK Artstic Director Bina Paul were among the participants.
A
musical performace ‘Thalayanam’ by noted Thavil maestro Karunamoorthy lend a
cheerful twist to closing ceremony.
The
iffk opened a week ago with the screening of the silent movie The Ring by
celluloid legendary Hitchcock. The screening accompanied by a live
orchestra by a team led by famous jazz sensation Soweto Kinch left behind a
memorable experience. A total of 14 movies were screened in competition and
most of them were fascinating for the audience. The world cinema category which
contained a lot of present day reel depictions along with films of masters like Abbas Kiarostami, Aki
Kaurismaki, Bernardo Bertolucci, Ken Loach, Kim Ki-Duk, Lars von Trier, Paolo
Sorrentino, Raul Ruiz and Walter Salles. 25 films of 24 women filmmakers lend
gender prominence to the festival.
Five
films of the jury Chairman Paul Cox was screened in retro. Four films of Helena
Ignez, the famous woman presence of the Brazilian cinema, were also screened.
Seven celluloid epics based on classical plays were screened in a retro. Five
African movies of Pierre Yameogo, one movie of Suleimane Cisse attracted
hundreds. A section on Vietnam mainly portrayed the historical and social
transformation of the land. A retro of eleven film of Alain Resnais held the
New Wave French flag on.
The
programmes organized as part of the iffk threw light to present day trends of
film making, innovative technical paths and new thinking in respect of
successful marketing of the films.
കാഴ്ചയുടെ പൂരത്തിന് കൊടിയിറക്കം
കാല-ദേശ-ഭാഷാന്തരങ്ങള്‍ക്കപ്പുറം അഭ്രപാളിയില്‍ കാഴ്ചയുടെ
വസന്തം പരത്തി എട്ടുനാള്‍ നീണ്ടുനിന്ന പതിനേഴാമത് കേരള രാജ്യാന്തര
ചലച്ചിത്രമേളയ്ക്ക് പരിസമാപ്തി. ഭൂമിയുടെ നാനാദിക്കില്‍ നിന്നും ഒഴുകിയെത്തിയ
ചലച്ചിത്രപ്രേമികള്‍ തലസ്ഥാനത്തിന്റെ സാംസ്കാരിക തലങ്ങളെ സജീവമാക്കി. പരാതിയും
പരിഭവങ്ങളുമൊഴിഞ്ഞ മികച്ച ആസൂത്രണത്തിലൂടെയാണ് ഇത്തവണത്തെ മേള ശ്രദ്ധേയമായത്. 198
ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതില്‍ 80 എണ്ണം ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലാണ്
പ്രദര്‍ശിപ്പിച്ചത്. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 151 പ്രതിഭകള്‍ മേളയുടെ
അതിഥികളായും എത്തി. മിക്ക ചിത്രങ്ങളും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി
പ്രശംസകളേറ്റു വാങ്ങി.
മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച പതിനാല് സിനിമകളില്‍ ഓരോന്നും ഒന്നിനൊന്ന് മികച്ചവ എന്ന വിശേഷണമാണ് ഇത്തവണ നേടിയത്. ഇഷ്ട ചിത്രങ്ങള്‍ക്ക് റേറ്റിങ്ങ് നല്‍കാനുള്ള സൗകര്യവും ഉണ്ടായിരുന്നു. നല്ല അഭിപ്രായമുള്ള ചിത്രങ്ങളുടെ പ്രദര്‍ശനങ്ങള്‍ക്ക് തിയേറ്ററിന് മുന്നില്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ക്യൂ നീണ്ടതും ഹൃദ്യാനുഭവമായി. തിയേറ്ററിനുള്ളില്‍ തറയിലിരുന്നും ഉന്തി തള്ളി നിന്നും സിനിമ കണ്ട പ്രേക്ഷകര്‍ തങ്ങളാണ് ഈ മേളയുടെ കരുത്തെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. വിദേശ പ്രതിനിധികളും ഇത് പല തവണ ശരിവെച്ചു.
ഏഴായിരത്തിലധികം ഡെലിഗേറ്റുകളും ആയിരത്തിലധികം മാധ്യമ പ്രതിനിധികളുമാണ് ഇത്തവണ മേളയുടെ ഭാഗമായത്. ഡെലിഗേറ്റ് പാസ്സിന്റെയും ഫെസ്റ്റിവല്‍ കിറ്റിന്റെയും കൃത്യസമയത്തു നടത്തിയ വിതരണവും നവീകരിച്ച തിയേറ്റര്‍ സൗകര്യങ്ങളും ഫെസ്റ്റിവല്‍ ഭാരവാഹികള്‍ക്കും അഭിമാനിക്കാന്‍ വക നല്കി. സാങ്കേതിക തലത്തിലുണ്ടായ ചെറു പാളിച്ചകള്‍ക്ക് അടുത്ത വര്‍ഷം പരിഹാരം കണ്ടെത്തുമെന്ന ഉറപ്പ് നല്‍കിയാണ് ചലച്ചിത്ര അക്കാദമി ചെയര്മാന് എസ്സ്. പ്രിയദര്ശന് ഡെലിഗേറ്റുകളെ യാത്രയാക്കിയത്.

പിഴവുകള്‍ പരിഹരിക്കും: പ്രിയദര്ശന്
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് അടുത്ത വര്‍ഷം മുതല്‍ ടെക്നിക്കല്‍ ഡയറക്ടര്‍ ഉണ്ടാകുമെ് പ്രിയദര്ശന് അറിയിച്ചു. മേളയുടെ അവസാന ദിനത്തില്‍ സംഘടിപ്പിച്ച ഇന്‍-കോവര്‍സേഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുു അദ്ദേഹം. ചലച്ചിത്രമേളയുടെ ഒരു പുനഃപരിശോധനയാണ് ഈ പരിപാടികൊണ്ട് ഉദ്ദേശിക്കുതെും അദ്ദേഹം പറഞ്ഞു.
കേരളത്തെ മാറ്റിനിര്‍ത്തിയാല്‍ കര്‍ണാടകയില്‍ മാത്രമാണ് ഇതുപോലൊരു ചലച്ചിത്ര അക്കാദമിയുള്ളതെും ഓരോ ചലച്ചിത്രമേളയും അവയുടെ സ്വഭാവം കൊണ്ടുവേണം വിലയിരുത്തപ്പെടേണ്ടതെും അക്കാദമിയുടെ മുന്‍ ചെയര്മാന് കെ.ആര്. മോഹന്‍ അഭിപ്രായപ്പെ'ു. മുന്‍ വര്‍ഷങ്ങളില്‍ മേളയെ അണിയിച്ചൊരുക്കിയ സംവിധായകന് ടി.കെ. രാജീവ് കുമാര്‍ കേരളത്തിന്റെ ചലച്ചിത്രമേള പ്രേക്ഷകരുടെ അഭിപ്രായത്തിനൊത്ത് ചലിക്കു ഓണെ് പറഞ്ഞു. മേളയുടെ ഉദ്ദേശ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ് ഈ വര്‍ഷത്തെ വിജയത്തിനു കാരണമെും അദ്ദേഹം കൂ'ിച്ചേര്‍ത്തു.
വിദേശ സംവിധായകരുമായി മലയാളത്തിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ കൂടുതല്‍ ഇടപഴകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഫെസ്റ്റിവെല്‍ പ്രോഗ്രാമറായ അലസ്സാണ്ട്ര ചൂണ്ടിക്കാ'ി. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിലെ പിഴവും നിലവാരം കുറഞ്ഞ പ്രൊജക്ഷനുമായിരുു ചര്‍ച്ചയില്‍ ഉയര്‍ുവ പ്രധാന പ്രശ്നങ്ങള്‍. ചലച്ചിത്രമേളയ്ക്ക് ഒരു ടെക്നിക്കല്‍ ഡയറക്ടറുടെ അഭാവമുണ്ടെ് മേളയില്‍ പ്രദര്‍ശിപ്പിച്ച ഇത്രമാത്രം എ ചിത്രത്തിന്റെ സംവിധായകന് ഗോപിനാഥ് പറഞ്ഞു. അതേസമയം തിയേറ്ററുകള്‍ നവീകരിച്ചതിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ബലാഡ് ഓഫ് റസ്തം എ ചിത്രത്തിന്റെ സംവിധായിക അജിതയും പ്രൊജക്ഷന്റെ നിലവാരക്കുറവ് ചര്‍ച്ചയില്‍ എടുത്തുപറഞ്ഞു. ഒരു ചിത്രത്തിന്റെ ഒിലധികമുള്ള പ്രദര്‍ശനം സാധ്യമാകാത്തത് ഡിജിറ്റല്‍ സിനിമാ പ്രൊജക്ഷന്റെ പരിമിതിയാണെ് പ്രിയദര്ശന് വ്യക്തമാക്കി.
വിഖ്യാത സംവിധായകന് പോള്‍ കോക്സ് പ്രദര്‍ശനവേളയില്‍ കണ്ട ഇന്ത്യന്‍ ദേശഭക്തി ഗാനത്തെപ്പറ്റിയുള്ള ഒരു ലഘു ചിത്രീകരണത്തെ വാനോളം പുകഴ്ത്തി. ലോകത്തിലെ ഏറ്റവും മികച്ച ദേശീയഗാനം ഭാരതത്തിന്റേതാണെു പറയാനും അദ്ദേഹം മറില്ല.
കാലക്രമേണ മാത്രം മാറുവയാണ് ചില പ്രശ്നങ്ങളെ് രാജീവ് കുമാര്‍ പറഞ്ഞു. മേളയില്‍ ഇത്തവണ സംഭവിച്ച പിഴവുകള്‍ പരിഹരിക്കുമെ് പ്രിയദര്ശന് പറഞ്ഞു. ബീനാ പോള്‍ വേണുഗോപാല്‍ മേളയില്‍ സംഭവിച്ച അപാകതകള്‍ക്ക് ക്ഷമാപണം നടത്തി.

ഫിലിം ഫെസ്റ്റിവല്‍ കോംപ്ലക്സ് അടുത്തലക്ഷ്യം : പ്രിയദര്ശന്
തലസ്ഥാന നഗരയില്‍ ഒരു ഫിലിം ഫെസ്റ്റിവല്‍ കോംപ്ലക്സ് എത് എന്റെ ലക്ഷ്യവും സ്വപ്നവുമെ് ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രിയദര്ശന്. സര്‍ക്കാര്‍ പിന്തുണച്ചാല്‍ പത്തൊമ്പതാം കേരള രാജ്യാന്തര ചലച്ചിത്രമേള ഫെസ്റ്റിവല്‍ കോംപ്ലക്സില്‍ ആയിരിക്കുമെ് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഇത്തവണത്തെ മേള ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ചതായിരുു. മികച്ച ആസൂത്രണവും കൃത്യതയാര് പ്രവര്‍ത്തനവും ഡെലിഗേറ്റുകളുടെ സഹകരണവും മേളയെ വിജയത്തിലെത്തിച്ചു. പ്രതീക്ഷിച്ചതുപോലെ മേളയെ വിജയകരമായതില്‍ സന്തോഷമുണ്ടെ് പ്രിയദര്ശന് കൂ'ിച്ചേര്‍ത്തു.
ഡെലിഗേറ്റുകളുടെയും ജൂറിയുടെയും അഭിപ്രായം ഉള്‍ക്കൊണ്ട് ഇത്തവണ നല്ല സിനിമകള്‍ മേളയ്ക്കായി തെരഞ്ഞെടുക്കാനും സംഘാടനത്തിന്റെ മികവ് വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞു. നല്ല സിനിമകളുടെ ആസ്വാദനത്താല്‍ ഡെലിഗേറ്റുകള്‍ സംതൃപ്തരാണ്. അതിനാല്‍ പരാതികള്‍ കുറവായിരുു. ഡെലിഗേറ്റുകളുടെ സൗകര്യം പരിഗണിച്ച് ജില്ലകളിലെ സ്റ്റേറ്റ് ബാങ്ക് ശാഖ വഴി രജിസ്ട്രേഷന് ഏര്‍പ്പെടുത്തിയതും പാസ്സ് നല്കിയതും ഫെസ്റ്റിവല്‍ ഹാന്റ് ബുക്ക് വളരെ നേരത്തെ വിതരണം ചെയ്തതും ഗുണം ചെയ്തു.
ഡിജിറ്റല്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെ'് ചെറിയ പ്രശ്നങ്ങള്‍ ഇത്തവണ നേരി'ു. ടെക്നോളജി വികസിക്കുുവെങ്കിലും നമ്മുക്കതില്‍ പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയില്ല. ടൊറന്റൊ ഫിലിം ഫെസ്റ്റിവലിലും ഇക്കാരണത്താല്‍ ഒരു ദിവസത്തെ പ്രദര്‍ശനം ത െനിര്ത്തിവയ്ക്കേണ്ടതായി വു. ഇക്കാര്യങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്കി അടുത്തവര്‍ഷം മികച്ച ടെക്നിക്കല്‍ കമ്മറ്റിക്ക് രൂപം നല്കി ഈ കുറവ് പരിഹരിക്കും.
കഴിഞ്ഞ വര്‍ഷത്തെ തെറ്റുകള്‍ തിരുത്തുകയെതായിരുു അക്കാദമിയുടെ ഉദ്ദേശ്യം. അതിന് ഒരുപരിധി വരെ കഴിഞ്ഞു. സിനിമ കണ്ട്, സിനിമയില്‍ ജീവിക്കുത് കൊണ്ട് ചലച്ചിത്ര അക്കാദമി ചെയര്മാന് പദവി അധികച്ചുമതലയായി തോിയി'ില്ല. മേളയെ അര്ഥവത്താക്കിയതിന് ഡെലിഗേറ്റിസിനോടും മാധ്യമങ്ങളോടും നന്ദിയുണ്ട്. അടുത്തതവണത്തെ മേളയ്ക്ക് തിളക്കമേകാന്‍ മികച്ച സിനിമകള്‍ക്കൊപ്പം പ്രതിഭാധനരായ കൂടുതല്‍ അതിഥികളുടെ സാിധ്യവും ഉണ്ടാകുമെും അദ്ദേഹം പറഞ്ഞു.

Thursday, 13 December 2012
കാഴ്ചയുടെ മേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും
വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളുടെ വ്യത്യസ്ത ജീവിതാവസ്ഥകളുടെ
കാഴ്ചാനുഭവങ്ങള്‍ക്ക് ഇന്ന് തിരശീലവീഴും. ഒരാഴ്ചക്കാലത്തെ കേരള
രാജ്യാന്തരചലച്ചിത്ര മേള ലോകസിനിമയുടെ പുതിയ ഭാവുകത്വ പരിണാമങ്ങള്‍
അടുത്തറിയുന്നതിനും പ്രതിഭാശാലികളുടെ സവിശേഷമായ സിനിമാ പാഠങ്ങള്‍ കണ്ടു
മനസ്സിലാക്കുന്നതിനും അവസരമൊരുക്കി. സൗഹൃദത്തിന്റെ ഓര്‍മകള്‍ പുതുക്കുന്നതിനും
മേളക്കാലം ആഘോഷിക്കുന്നതിനും പ്രതിനിധികള്‍ ക്കായി.
പുതിയ തലമുറയുടെ പുത്തന്‍ സിനിമകളാണ് മേളയ്ക്കെത്തിയത്. അവയ്ക്ക് കിട്ടിയ സ്വീകാര്യതയാണ് ഈ മേളയുടെ മുഖശ്രീ. പുത്തന്‍ സിനിമകളോടൊപ്പം പഴയതും പ്രേക്ഷകരിലെത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടു. ഉദ്ഘാടന ചിത്രം ഹിച്കോക്കിന്റെ 1927 ലെ നിശബ്ദ ചിത്രം ദ റിങ് നിശാഗന്ധിയില്‍ തത്സമയ ശബ്ദപശ്ചാത്തലത്തോടെ പുനരാവിഷ്കരിച്ചത് മുന്‍കാല ഉദ്ഘാടന ശൈലികളില്‍ നിന്നും വ്യത്യസ്തമായ ദൗത്യമായിരുന്നു. മേളയ്ക്ക് ഇതുവരെ കാണാത്ത സദസ്സായിരുന്നു തത്സമയ പശ്ചാത്തല ശബ്ദസന്നിവേശത്തിന് സാക്ഷിയായത്. രണ്ടു തലമുറകള്‍ക്ക് ലഭിക്കാത്ത സൗഭാഗ്യം പ്രതിനിധികള്‍ തികച്ചും ആസ്വദിച്ചു.
ഒരു ചിത്രത്തിന്റെ റെഡ് കാര്‍പ്പറ്റ് ഷോ ആദ്യമായി നടന്നത് ഈ മേളയിലാണ്. ദീപാ മേത്ത തന്റെ ചിത്രത്തിന്റെ അവതരണത്തിനുപുറമെ സജീവ സാന്നിധ്യമായി മേളയിലുണ്ടായിരുന്നു. വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും മേളയ്ക്ക് 'ബ്രേക്ക്'' സൃഷ്ടിക്കാന്‍ മിഡ്നൈറ്റ്സ് ചില്‍ഡ്രന്റെ സ്ക്രീനിങ്ങിന് കഴിഞ്ഞു.
ഒരു മേളയില്‍ രണ്ട് ഡസനിലധികം സ്ത്രീ സംവിധായകരുടെ സൃഷ്ടികള്‍ അവതരിപ്പിച്ചത് മറുനാടന്‍ പ്രതിഭകള്‍ക്ക് അതിശയമായിരുന്നു. വിവിധ വേദികളില്‍ അവരത് തുറന്നു പറയുകയും ചെയ്തു.
ലോകപ്രശസ്തരായ സുലൈമാന്‍ സിസേ, ഹെലേന ഇഗ്നേസ്, പോള്‍ കോക്സ് തുടങ്ങിയവരുടെ മേളയിലെ സാന്നിധ്യം എടുത്തുപറയേണ്ടതാണ്. ഇക്കൂട്ടത്തില്‍ ബര്‍ക്കിനോ ഫാസയിലെ പിയറി യമാഗോയെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
അകിരേ കുറസോവ, അലന് റെനെ, ഹെലേന ഇഗ്നസ്, ഹിച്ച് കോക് ചിത്രങ്ങള്‍ ആസ്വദിക്കാന്‍ പ്രതിനിധികള്‍ കൂടുതലായി തിയേറ്ററുകളിലെത്തി. മത്സരത്തിന് അവസരം കിട്ടാത്ത ചിത്രങ്ങള്‍ക്കായുള്ള ടോപ് ആങ്കിള്‍ വിഭാഗം സ്വാഗതാര്‍ഹമായ ചുവടുവെയ്പായിരുന്നു. കൗമാര ചിത്രങ്ങളും വിയറ്റ്നാം ചിത്രങ്ങളും ശ്രീലങ്കന്‍ ചിത്രങ്ങളും മേളയില്‍ അതിന്റേതായ സ്ഥാനം അടയാളപ്പെടുത്തി.
ഒരുപക്ഷെ സിനിമ കാണുന്നതിനുള്ള വ്യഗ്രതയില്‍ പലരും ശ്രദ്ധിക്കാതെ കടന്നുപോയ ചര്‍ച്ചകളും യോഗങ്ങളും മേളയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് ദിശാസൂചകങ്ങളായിരുന്നു. രാജ്യാന്തര മേളയുടെ സംഘാടനത്തില്‍ ഏകീകരണവും സഹവര്‍ത്തിത്വവും ഉണ്ടാകണമെന്നും ഇടനിലക്കാരുടെ ഇടപെടലിന് നിയന്ത്രണം വേണമെന്നും മേളയുടെ ഡയറക്ടര്‍മാരുടെ യോഗം നിര്‍ദേശിച്ചിട്ടുണ്ട്.
കുട്ടികളുടെ ചിത്രങ്ങളുടെ നിര്‍മാണത്തിന് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മ രൂപംകൊടുത്തതും മേളയിലാണ്. ഡോക്യുമെന്റികളുടെ പ്രചരണത്തിനും വിതരണത്തിനും മാധ്യമങ്ങള്‍ സഹകരിക്കണമെന്ന് ടിഗര്പിച്ച് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും പുതിയ വേദികളും ഇക്കൊല്ലം പുതുതായി തുടങ്ങി.
മരണമടഞ്ഞ കാലാകാരന്മാരെ സ്മരിക്കാന്‍ പ്രത്യേക യോഗവും പ്രദര്‍ശനവും നടത്തിയത് ശ്രദ്ധേയമായിരുന്നു. ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയുടെ പടവുകള്‍ വിശദമാക്കിയ ന്യൂസ് ഡിവിഷന്റെ പ്രദര്‍ശനം ചലച്ചിത്ര വിദ്യാര്‍ഥികളിലും ആസ്വാദകരിലും മികച്ച പ്രതികരണമാണ് ഉളവാക്കിയത്.
മേളയുണര്ന്നത് പുതുമയോടെയാണ്. ഡെലിഗേറ്റ് രജിസ്ട്രേഷനും കാര്‍ഡ് വിതരണവും ബാങ്കുകള്‍ വഴിയാക്കിയതും ആയിരക്കണക്കിനു പ്രതിനിധികള്‍ ഒരു കേന്ദ്രത്തിലെത്തി ബുദ്ധിമുട്ടുന്നത് ഒഴിവാക്കിയതും കാര്യങ്ങള്‍ സുഗമമാക്കി. 7708 പ്രതിനിധികളാണ് മേളയ്ക്കുണ്ടായിരുന്നത്. ഇതില്‍ 1173 പേര് വനിതകള്‍. 1799 പേര് വിദ്യാര്‍ത്ഥികളായിരുന്നു. 1032 മാധ്യമ പ്രവര്‍ത്തകരും മേളയുടെ ദിനങ്ങളെ സമ്പന്നമാക്കി.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ പ്രതിനിധികളായിരുന്നു ഈ വര്ഷമെന്നുസാരം. വളരെ നേരത്തേതന്നെ രജിസ്ട്രേഷനും കിറ്റുവിതരണവും നടന്നത് പ്രതിനിധികളില്‍ വേവലാതി ഒഴിവാക്കി. പുതുക്കിയ തിയേറ്ററുകളിലെ പ്രദര്‍ശനം മേളയ്ക്ക് ഒരു പുത്തന്‍ വികാരമാണ് നല്‍കിയത്.
അന്‍പത്തിനാല് രാജ്യങ്ങളില്‍ നിന്നായി 198 സിനിമകളാണ് കാഴ്ചക്കാര്‍ക്ക് വിരുന്നായത്. സിനിമയുടെ വിവിധ മേഖലകളില്‍ നിന്ന് 151 പ്രതിഭകളും അതിഥികളായെത്തി. പ്രശ്നങ്ങളും പരിഭവങ്ങളുമില്ലാതെ കാണികളുടെ സജീവത കൊണ്ട് മികച്ചതായി മേള.
പതിവില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് വളരെയേറെ ശ്രദ്ധ ലഭിച്ച മേളയായിരുന്നു പതിനേഴാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവം. മത്സരത്തിനുണ്ടായിരുന്ന ഫിലിമിസ്ഥാന്, ഷട്ടര്‍, ഐഡി. ഇന്ത്യന്‍ സിനിമ വിഭാഗത്തിലെ ഋതുപര്‍ണഘോഷിന്റെ ചിത്രാംഗദ, കൗശിക് ഗാംഗുലിയുടെ സൗണ്ട് സര്‍ഫറസ് അലം സഫറാസ് കമകാറിന്റെ ടിയേസ് ഓഫ് നന്ദിഗ്രാം, അമിതാഭ് ചക്രവര്‍ത്തിയുടെ കോസ്മിക് സെക്സ് എന്നിവ മാറുന്ന ഇന്ത്യന്‍ സിനിമയുടെ പരിഛേദമായിരുന്നു.
ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ള 14 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ലഭിക്കുന്ന സംവിധായകനും നിര്‍മാതാവും 15 ലക്ഷം രൂപ പങ്കിടും. സുവര്‍ണ ചകോരം ലഭിക്കുന്ന മികച്ച സംവിധായകന് നാലു ലക്ഷം രൂപയും രജത ചകോരം ലഭിക്കുന്ന നവാഗത സംവിധകന് മൂന്നു ലക്ഷം രൂപയും ഫലകവും സമ്മാനമായി ലഭിക്കും. പ്രേക്ഷകര്‍ തിരഞ്ഞടുത്ത് രജത ചകോരം ലഭിക്കുന്ന മികച്ച ചിത്രത്തിന് രണ്ടു ലക്ഷം രൂപയും ലഭിക്കും. മികച്ച മലയാള ചിത്രത്തിന് ഫിപ്രസി അവാര്‍ഡും. മത്സര വിഭാഗത്തിലെ മികച്ച ഏഷ്യന്‍ ചിത്രത്തിനും മികച്ച മലയാള ചിത്രത്തിനും നെറ്റ്പാക് അവാര്‍ഡ് നല്‍കും.
മികച്ച നവാഗത സംവിധായകന് മീരാ നായര്‍ ഏര്‍പ്പെടുത്തിയ ഹസ്സന്‍കുട്ടി അവാര്‍ഡിന് 50,000 രൂപ സമ്മാനമായി ലഭിക്കും.
വിഖ്യാത ആസ്ട്രേലിയന്‍ സംവിധായകന് പോള്‍ കോക്സ് ജൂറി ചെയര്‍മാനും ഇന്ത്യന്‍ സംവിധായകന് ഗോവിന്ദ് നിഹലാനി, വിയറ്റ്നാമി സംവിധായകന് ഡാങ്ക് നാറ്റ് മിങ് ഡിജിന് സ്ലെബര്ല്ല എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്.
നെറ്റ് പാക്ക് ജൂറിയില്‍ ബുസ്സാന്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവെല്‍ പ്രോഗ്രാമര്‍ പാര്‍ക്ക് സുന്‍ഹോ, ശ്രീലങ്കന്‍ സംവിധായകന് ജയന്ത ചന്ദ്രസിരി എന്നിവരാണുള്ളത്.
സിനിമാ നിരൂപകനും ഫിപ്രസി വൈസ് പ്രസഡിന്റുമായ ഗ്യോര്‍ഗി കര്‍പ്പാത്തി, ടുണീഷ്യന്‍ സിനിമാ നിരൂപകന് നര്‍ജസ് ടോര്ച്ചാനി, ഇന്ത്യന്‍ സിനിമാ നിരൂപകന് സുബ്രഹ്മണ്യന് എന്നിവരാണ് ഫിപ്രസി ജൂറി അംഗങ്ങള്‍.
ഹസ്സന്‍കുട്ടി അവാര്‍ഡിനുള്ള ജൂറി അംഗങ്ങള്‍ ഇന്ത്യന്‍ സംവിധായകന് ഗിരീഷ് കാസറവള്ളി, ജോര്‍ജിയന്‍ എഴുത്തുകാരനും നിര്‍മാതാവുമായ നതേ കോഹന്, മലയാളി സംവിധായകനും കഴിഞ്ഞവര്‍ഷത്തെ ഹസ്സന്‍കുട്ടി ആവാര്‍ഡു ജേതാവുമായ സലിം അഹമ്മദ് എന്നിവരാണ്.
ലോകോത്തര കലാസൃഷ്ടികള്ക്കായി മണിക്കൂറുകള്‍ കാത്തു നിന്നും ഉന്തിയും തള്ളിയും നിലത്തിരുന്നും മേളയ്ക്ക് ജീവനേകി കണ്ട സിനിമകളുടെ ഓര്‍മകളും കാണാത്ത സിനിമകളെക്കുറിച്ചുള്ള നിരാശയുമായി ഡെലിഗേറ്റുകള്‍ ഇന്ന് യാത്ര പറയും, അടുത്ത മേളയ്ക്ക് വീണ്ടും കാണാമെന്ന വാഗ്ദാനവുമായി.
മേള വിജയമാണെങ്കില്‍ അത് പ്രതിനിധികളുടെ പങ്കാളിത്തത്തിന്റെയും സഹകരണത്തിന്റെയും വിജയം കൂടിയാകുന്നു.

മേളപോലെ ആകര്‍ഷകം ഓഫീസ് കവാടം
സിനിമയുടെ ചരിത്രവും
വര്‍ത്തമാനവും സംഗമിക്കുന്ന ഇടമാണ് ചലച്ചിത്രമേളകള്‍. പതിനേഴാമത് കേരള രാജ്യാന്തര
ചലച്ചിത്രമേള കെട്ടിലും മട്ടിലും ഇന്നലകളെ അനുസ്മരിപ്പിച്ചുകൊണ്ടിരുന്നു. മേളയുടെ
ഹൃദയഭാഗമായ ഫെസ്റ്റിവല്‍ ഓഫീസ് സിനിമയുടെ വളര്‍ച്ചയിലും വ്യാപനത്തിലും
അവിസ്മരണീയമായ പങ്ക് വഹിച്ച പ്രൊജക്ടറുകളുടെ ഓര്‍മ്മപുതുക്കലായി. മേളയുടെ
മുഖ്യാകര്‍ഷണമായി മാറിയ ഫെസ്റ്റിവല്‍ ഓഫീസ്. സിനിമ അതിന്റെ ചരിത്രദൗത്യം
പൂര്ത്തീകരിച്ചുക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ ഇത്തരത്തില്‍ ഒരു പ്രൊജക്ടര്‍
ഏറ്റവും അര്‍ത്ഥവത്താണ്. സിനിമയ്ക്കുള്ള ഒരു വിടവാങ്ങല്‍ സ്മരണ.
കഴിഞ്ഞ രണ്ടു വര്‍ഷമായി കേരള ചലച്ചിത്രമേളയുടെ പ്രധാന ആകര്‍ഷണമാകുന്ന ഫെസ്റ്റിവല്‍ ഓഫീസുകളുടെ പിന്നില്‍ പ്രവര്‍ത്തിച്ച തിരുവനന്തപുരം പേയാട് സ്വദേശി ഹൈലേഷിന്റെ കരവിരുതുതന്നെയാണ് ഇത്തവണയും കാണികളെ ആകര്‍ഷിച്ചത്. 32 അടി പൊക്കത്തില്‍ തീര്‍ത്ത പഴയകാല സിനിമ പ്രൊജക്ടറായിരുന്നു ഓഫീസിന്റെ കവാടം.
ചലിച്ചു കൊണ്ടിരിക്കുന്ന ഫിലിം റീലുകളും പുറത്തേക്കു വരുന്ന ദൃശ്യങ്ങളും ഒരിക്കല്‍ കണ്ടവര്‍ വീണ്ടും വീണ്ടും കാണാനാഗ്രഹിച്ചു, അതിനു മുന്നില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. പ്രൊജക്ടറിന്റെ എഞ്ചിനും ബള്‍ബുകളും ഉള്‍ക്കൊള്ളുന്ന ഭാഗം ഓഫീസിലേക്കുളള പ്രവേശനവഴിയാണ്. നാലു ദിവസം കൊണ്ടാണ് തെര്‍മോക്കോളിലും പ്ലൈവുഡിലും തീര്‍ത്ത കൂറ്റന്‍ പ്രൊജക്ടര്‍ തയ്യാറായത്.
12 വര്‍ഷങ്ങളായി വിവിധ വേദികള്‍ ആകര്‍ഷകമാക്കുന്നതില്‍ ഹൈലേഷ് എന്ന കലാകാരന്റെയും സഹപ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥതയും ആത്മസമര്‍പ്പണവുമുണ്ട്. കൂട്ടായ്മയുടെ വിജയമാണ് തന്റെ സൃഷ്ടികള്‍ക്കു ലഭിക്കുന്ന അംഗീകാരമെന്ന് വിശ്വസിക്കാനാണ് ഈ കലാകാരനിഷ്ടം. തന്റെ സൃഷ്ടിക്കു ലഭിക്കുന്ന അംഗീകാരമാണ് സാമ്പത്തിക നേട്ടത്തെക്കാള്‍ പ്രചോദനമാകുന്നതെന്ന് ഹൈലേഷ് പറയുന്നു..

The Media Should Promote Documentary Films: Javed Jaffrey
The media should promote good documentary films to reach the
public without any monetary considerations, said Indian Documentary Foundation (IDF)
Chairman Javed Jaffrey. He was speaking at ‘Trigger pitch’, a programme conducted
by the IDF and Chalachitra Academy organized for the promotion of independent documentary
films. He suggested that even small contributions from the media for the
promotion of documentary films will have a great effect. Though many
documentaries are being made in India, most of them leave unnoticed as it doesn’t
get into the mainstream easily.
Five documentary films were selected in this year’s ‘Trigger
Pitch’ to help them find outlets to reach the public. These are ‘Fire in The
Blood’ directed by Dylan Mohan, ‘Invoking Justice’ by Deepa Dhanraj, ‘In
Between Days’ by Sankhajit Biswas, ‘Have You Seen the Arana’ by Sunanda Bhat
and ‘Much Ado About Knotting’ by Geetika Narang & Anandana Kapur. After showing the trailer of a
film, the panelists who are interested in a particular film will undertake the
job of promoting the film through their company.
The panelists were Manus Malhotra (from Banyan Tree Films),
Shika (Times Music, Ranjan Singh (Phantom Films), Vivek Anand (Humsafar Trust),
Neeti Jaychander (Femina), Devesh Sharma (Filmfare), Amina Awwaud (Musawah),
Ayesha Kagal (NDTV), Jerenino (iCongo), Shiladitya Bora (PVR Cinema) and
Sudheer K G (History Channel). Famous media personality Sasikumar was the
moderator.
IFFK Concludes today
The 17th International Film Festival of Kerala, which gave an un-matching and never before visual treat for its delegates and made the capital city a hot-hub of film lovers and admirers for the past seven days will wrap up today evening with the gala programme organized at Nishagandhi open-air auditorium. The main highlight of the festival was the increased number of youth participation among both delegates and filmmakers than all its predecessors.
Chief Guest of honor for the closing ceremony will
be the most acclaimed South African filmmaker Souleymane Cissé. Minister for
cinema-sports-forest KB Ganesh Kumar will present the awards including the most
prestigious Golden Crow Pheasant to the winning films. Cultural Affairs
minister KC Jospeh will chair the function. Thiruvananthapuram Mayor K
Chandrika, Principal Secretary to Kerala government Cultural Affairs Sajan
Peter, Kerala State Chalachitra Academy Chairman Priyadharshan and Academy
Secretary K Manoj Kumar will also attend the function.
The closing ceremony timed for six in
the evening, which is to be followed by the special performance, ‘journey of
rhythm’, composed and performed by thavil maestro Karunamoorthy and 100 Thapattam
players. Thapattam also known as Pariattam is a folk dance of Tamil Nadu. The festival
of people will end up with participation from their side. Each person in the
audience will be provided with the instrument to play while the programme in
on. It will last for 20 minutes.
ചലച്ചിത്രമേളയ്ക്ക് ഇന്ന് (14.12.2012) തിരശ്ശീല വീഴും
ഒരാഴ്ച നീണ്ടുനിന്ന കേരള രാജ്യാന്തര ചലച്ചിത്ര മാമാങ്കത്തിനു
പ്രൗഢഗംഭീരമായ സദസ്സില്‍ ഇന്ന് (14.12.2012) വൈകീട്ട് 6.00 മണിക്ക് തിരശ്ശീല
വീഴും. നിശാഗന്ധി ഓപ്പണ്‍ എയര്‍ ആഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത
ആഫ്രിക്കന്‍ സംവിധായകന് സുലൈമാന്‍ സിസ്സെ മുഖ്യാതിഥിയാകും. ചലച്ചിത്ര വകുപ്പ്
മന്ത്രി കെ ബി ഗണേഷ് കുമാര്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരവും മറ്റു
അവാര്‍ഡുകളും വിതരണം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് സമാപന
സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ മേയര്‍ കെ. ചന്ത്രിക, ഫെസ്റ്റിവല്‍
കോ-ഓഡിനേറ്റര്‍ സാജന് പീറ്റര്‍, കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി ഡയറക്ടര്‍
പ്രിയദര്ശന്, സെക്രട്ടറി കെ. മനോജ് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരിക്കും.
സമ്മേളനത്തോടനുബന്ധിച്ച് തവില്‍ വിദ്വാന് കരുണാമൂര്‍ത്തിയുടെ നേതൃത്വത്തില്‍ 100
കലാകാരന്മാര് അണിനിരക്കുന്ന തപ്പാട്ടം അവതരിപ്പിക്കും.
പ്രമേയത്തോട് സത്യസന്ധമായ സമീപനം വേണം : ലൂസിയ കരേരാസ്
സിനിമയുടെ പ്രമേയത്തോട് സംവിധായകര്‍ക്ക് സത്യസന്ധമായ സമീപനം
ഉണ്ടായിരിക്കണമെന്ന് മത്സരവിഭാഗ ചിത്രമായ നോസ് വെമോസ് പപ്പായുടെ സംവിധായിക ലൂസിയ
കരേരാസ് പറഞ്ഞു. കൈരളിയില്‍ മീറ്റ് ദ ഡയറക്ടര്‍ പരിപാടിയില്‍
പങ്കെടുക്കുകയായിരുന്നു അവര്‍. ഇരുപത്തിയഞ്ചോളം വനിത സംവിധായകരുടെ സിനിമകള്‍
മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് പ്രശംസനീയമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
സ്വതന്ത്ര സിനിമകളുടെ നിര്‍മ്മാണവും വിതരണവും വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന് പ്രെസന്റ് ടെന്‍സിന്റെ സംവിധായിക സിംടികി സമാന്. അമേരിക്കയിലേക്ക് പോകാനുള്ള കാശ് കണ്ടെത്താനായി ഇസ്താംബൂളിലെ യുവതിയുടെ പരിശ്രമം പ്രമേയമാക്കിയ തന്റെ ചിത്രവും ഈ പ്രശ്നം അഭിമുഖീകരിച്ചുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്കാരസമ്പന്നമായ കേരളീയരില്‍ നിന്ന് നല്ല സിനിമകള്‍ പ്രതീക്ഷിക്കുന്നതായി ലഡാക് ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടര്‍ മേഘ്ന പറഞ്ഞു. മേളയിലെ പ്രേക്ഷകസാന്നിധ്യം മറ്റൊരിടത്തും കാണാനാകില്ലെന്നും അവര്‍ പറഞ്ഞു.
സ്വതന്ത്രസിനിമകള്‍ക്ക് നിര്‍മ്മാതാവിനെ കണ്ടെത്തുക പ്രയാസമാണ്. അവ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദികളും കുറവാണെന്ന് ഡോ.ബിജു പറഞ്ഞു. എന്നാല്‍ ഗോവയിലെ ഇന്ത്യന്‍ ചലച്ചിത്രമേളയില്‍ അഞ്ചോളം സ്വതന്ത്രസിനിമകള്‍ മലയാളത്തില്‍ നിന്നും പ്രദര്‍ശനത്തിനായി തെരഞ്ഞെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമകള്‍ ഇപ്പോള്‍ സംവിധായകരെക്കാള്‍ നായകരെയാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ശശി പരവൂര്‍ അഭിപ്രായപ്പെട്ടു.

ഫിലിം ഷെഡ്യൂള്‍ (14.12.2012)
കൈരളി : രാവിലെ
9.00 ന് ലോ.സി - റസ്റ്റ് ആന്റ് ബോണ്‍ (120 മി.) സം -ജാക്വിസ് ഓഡിയാര്‍ഡ്,
11.30 ലോ.സി - വിത്ത് യു വിത്തൗട്ട് യു (90 മി.) സം -പ്രസന്ന വിത്തനേജ്, 3.00
ലോ.സി -ക്ലാന്റസ്റ്റൈന്‍ ചൈല്‍ഡ്ഹുഡ് (112 മി.) സം - ബെഞ്ചമിന്‍
അവില.
ശ്രീ : രാവിലെ 9.15 ന് ഹോമേ - ബന്‍ഡിറ്റ് ക്യൂന്‍ (119 മി.) സം - ശേഖര്‍ കപൂര്‍, 11.00 മല.സി -ഒഴിമുറി (126 മി.) സം -കെ. മധുപാല്‍, 3.00 റെട്രൊ - വാഴ്വേമായം (153 മി.) സം - കെ.എസ്. സേതുമാധവന്.
നിള : രാവിലെ 9.30 ന് പോ.കോ - മാന്‍ ഓഫ് ഫ്ളവേഴ്സ് (91.മി) സം - പോള്‍ കോക്സ്, 11.15 ഹെ.ഇഗ്ന -ദ വുമണ്‍ ഓഫ് എവരിബഡി , 3.00 അലെ.റെ - നൈറ്റ് ആന്റ് ഫോഗ് (32 മി.) സം- അലെന്‍ റെനെ, സ്റ്റാച്യൂസ് ഓള്‍സോ ഡൈ (30 മി.) സം - അലെന്‍ റെനെ, തൗട്ട് ല മെമ്മോയര്‍ ദു മോണ്ടെ (21 മി.) സം - അലെന്‍ റെനെ, ലെ ചാന്റ് ദു സ്റ്റൈറനി (19 മി.) സം - അലെന്‍ റെനെ.
കലാഭവന്‍ : രാവിലെ 9.00ന് ലോ.സി -നൊ (105 മി.) സം - പാബ്ലോ ലാറൈന്‍. 11.30 ലോ.സി - ടങ്സ്റ്റണ്‍ (98 മി.) സം - ഗിയോര്‍ഗസ് ജിയോര്ഗോപൗലോസ്, 3.15 ലോ.സി - ക്യാപ്റ്റീവ് സം -ബ്രില്ലാന്റെ മെന്‍ഡോസാ.
ശ്രീപത്മനാഭ : രാവിലെ 9.15ന് ലോ.സി - ഇന്‍ ദ ഇയര്‍ ഓഫ് ദി ടൈഗര്‍, 11.30 ലോ.സി - സെല്ലുലോയ്ഡ് മാന്‍ സം - ശിവേന്ദ്ര സിംഗ്, 3.00 ലോ.സി - വെയര്‍ ദ ഫയര്‍ ബേണ്‍സ് (105 മി.) സം - ഇസ്മയില്‍ ഗുനസ്.
ശ്രീകുമാര്‍ : ലോ.സി - വാക്കിംഗ് ടുവേഡ്സ് (75 മി.) സം - റോബെര്‍ട്ടൊ കുസ്സിലോ, 11.30 ലോ.സി - കംപ്ലൈന്‍സ് (90 മി.) ക്രെയ്ഗ് സോബെല്‍, 3.00 ലോ.സി - ദി ക്യാച്ച് (110 മി.) സം - റിഥി പാന്ഹ്.

മാധ്യമങ്ങളുടെ സഹകരണം അനിവാര്യം : ജാവേദ് ജാഫ്റി
ഡോക്യുമെന്ററികളുടെ പ്രചരണത്തിന് മാധ്യമങ്ങള്‍ ലാഭേച്ഛയില്ലാതെ
പ്രവര്‍ത്തിക്കണമെന്ന് ഇന്ത്യന്‍ ഡോക്യുമെന്ററി ഫൗണ്ടേഷന്റെ ചെയര്മാന് ജാവേദ്
ജാഫ്റി പറഞ്ഞു. ചലച്ചിത്രമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച `ട്രിഗര്‍പിച്ച്
'പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോക്യുമെന്ററികളുടെ വിപണന സാധ്യതകള്‍
ആരായുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ചെറുതെന്ന് തോന്നുന്ന സഹായങ്ങള്‍ പോലും
വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍
മാധ്യമങ്ങള്‍ക്ക് ഡോക്യുമെന്ററികളെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിക്കാന്‍
കഴിയുമെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
വിവിധ മാധ്യമങ്ങളെ പ്രതിനിധീകരിച്ച് ശിഖാ സിംഗ് (ടൈംസ് മ്യൂസിക്), നീതി ജയചന്ദര് (ഫെമിന), ദേവേശ് ശര്‍മ്മ (ഫിലിം ഫെയര്‍), രഞ്ജന്‍ സിംഗ് (ഫാന്റം ഫിലിംസ്), ജെറി അല്‍മീദ (ഐ കോംഗോ), വിവേക് ആനന്ദ് (ഹംസഫര്‍ ട്രസ്റ്റ്) തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷണിക്കപ്പെട്ട അഞ്ച് ഡോക്യുമെന്ററികളുടെ സംവിധായകര്‍ തങ്ങളുടെ ചിത്രങ്ങളെ സദസ്സിന് പരിചയപ്പെടുത്തി. ദീപ ധന്‍രാജിന്റെ ഇന്‍വോക്കിംഗ് ജസ്റ്റിസ് , സുനന്ദാഭട്ടിന്റെ ഹാവ് യു സീന്‍ ദ അരണ, ദിലന് മോഹന്‍ ഗ്രെയുടെ ഫയര്‍ ഇന്‍ ദ ബ്ലഡ് , സംഘജിത് ബിശ്വാസിന്റെ ഇന്‍ ബിറ്റ്വീന് ഡെയ്സ്, ഗീതിക, ആനന്ദന എന്നിവര്‍ സംയുക്തമായി സംവിധാനം ചെയ്ത മച്ച് അഡോ എബൗട്ട് നോട്ടിംഗ് എന്നിവയാണ് പരിപാടിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഡോക്യുമെന്ററികള്‍.
പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ ശശികുമാര്‍, ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രിയദര്ശന്, ബീന പോള്‍ എന്നിവര്‍ സംസാരിച്ചു.

Chile films are under threat from Hollywood: Francisca Silva
Acclaimed woman
director from Chile, Francisca Silva, said that Chile films are in new ways but
still the audiences are for Hollywood films, which is a threat. The director
opened her mind about Chile film industry and its growth in meet the press held
on the seventh day of 17th International Film Festival of Kerala.
Silva said that
her film was inspired by a true event of kidnapping in Vienna. Adding to this
she said, the film also question what are feelings of love and freedom. On
speaking about the Chile film industry, she said that is a great moment for the
films there at present as the new generation directors are making films focusing
on the common life and the search for their own identity. Chile is a capitalist
country that is ruled by a businessperson, Silva expressed her views on her
motherland. Even though there is peace in the nation, people are centered by many
other problems, she expressed her disappointment.
“Filmistaan is my tribute to Indian Cinema”,
quoted by director Nitin Kakkar. He also mentioned that he wanted to give his
tribute in the original form and thus he fixed to shot in 35 mm camera and the
film was completed in just 20days. The film explores the relation between India
and Pakistan through the medium of films. This theme was selected because films
are the link the now also exist between both the nations and connects the
people.
Director A Adyeapartha
Rajan of the film ‘The Crier’ said that the film is a tale of love, light,
compassion and lust. He was also speaking in the press meet. Rajan who gave a
gist of the story said that film is around five characters in three nights,
which took four years to complete. The film is shot in Red MX Super 16 camera,
he added.
Before start of
the press meet, a book launch of TA Razak’s ‘Rapakal’ was done by Nitin
Kakkar who handed over the first copy to Beena Paul Venugopal, IFFK artistic
director.
ചിലിയന്‍ സിനിമ ഹോളിവുഡിന്റെ പിടിയില്‍: ഫ്രാന്‍സിസ്ക സില്‍വ
ഹോളിവുഡിന്റ കടന്നുകയറ്റമാണ് ചിലിയന്‍ സിനിമകളില്‍
നടക്കുന്നതെന്ന് മത്സര ചിത്രം ഇവാന്‍സ് വുമണിന്റെ സംവിധായിക ഫ്രാന്‍സിസ്കാ
സില്‍വ പറഞ്ഞു. മേളയിലെ മീറ്റ് ദ പ്രസ്സില്‍ ചിലിയിലെ
ചലച്ചിത്രവ്യവസായത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍.
ചിലിയിലെ പുതുതലമുറ സ്വത്വത്തെ തേടിയുള്ള യാത്രയിലാണ്. ഇതിനിടയില്‍ സ്വദേശീയ
സിനിമകള്‍ക്ക് ഹോളിവുഡ് സിനിമയോട് പൊരുതി ജയിക്കേണ്ട അവസ്ഥയാണുള്ളത്.
മുതലാളിത്ത വ്യവസ്ഥിതിയിലുള്ള ഒരു രാജ്യമാണ് തന്റേത്. അവിടെ ജനജിവിതം പൊതുവേ
സമാധാനപരമാണെങ്കിലും ജനങ്ങള്‍ക്ക് പല പ്രശ്നങ്ങളെയും നേരിടേണ്ടിവരുന്നുണ്ട്.
സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നേര്‍ക്കുള്ള ചോദ്യമാണ് തന്റെ
ചിത്രമെന്നവര് പറഞ്ഞു.
ഇന്ത്യാ-പാക് ബന്ധമാണ് ഫിലിമിസ്താന്റെ പ്രമേയമെന്ന് ചിത്രത്തിന്റെ സംവിധായകന് നിതിന്‍ കക്കര്‍ പറഞ്ഞു. ഇരു രാജ്യങ്ങളെയും ഒരുമിപ്പിച്ചുനിര്‍ത്തുന്ന ഘടകമാണ് സിനിമ. 35 എം.എം. ക്യാമറ ഉപയോഗിച്ച് 20 ദിവസം കൊണ്ടാണ് സിനിമ പൂര്‍ത്തിയാക്കിയത്. ഇന്ത്യയ്ക്കുള്ള എന്റെ പ്രണമാമാണ് ഫിലിമിസ്താനെന്ന് അദ്ദേഹം പറഞ്ഞു.
സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശമാണ് തന്റെ ആദ്യ ചിത്രമായ ചീക്കയെന്ന് സംവിധായകനും എഡിറ്ററുമായ അദയപാര്ഥ രാജന് പറഞ്ഞു.

Wednesday, 12 December 2012
മണ്മറഞ്ഞ ചലച്ചിത്ര പ്രതിഭകളെ സ്മരിച്ചു
കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ ചലച്ചിത്രപ്രതിഭകളെ കൈരളി തിയേറ്ററില്‍ ചേര്‍ന്ന ചടങ്ങില്‍ അനുസ്മരിച്ചു. നടന് തിലകന്, ജോസ് പ്രകാശ്, തിരക്കഥാകൃത്ത് ടി.ദാമോദരന്‍, ടി.എ.ഷാഹിദ്, സംവിധായകന് സി.പി.പത്മാകുമാര്‍, നിര്‍മ്മാതാവ് വിന്ധ്യന്, നവോദയ അപ്പച്ചന്, എന്നിവരെയാണ് സഹപ്രവര്‍ത്തകരായ പ്രിയദര്ശന്, ടി.വി.ചന്ദ്രന്, മേനക സുരേഷ്കുമാര്‍, ഗാന്ധിമതി ബാലന്, ജോസ് തോമസ്, ടി.കെ.രാജീവ് കുമാര്‍, ശ്യാമ പ്രസാദ് എന്നിവര്‍ അനുസ്മരിച്ചത്.
സംവിധായകന് പ്രിയദര്ശന്, ടി.ദാമോദരനെ എല്ലാ മേഖലയിലേയും 'മാസ്റ്റ'റെന്ന് വിശേഷിപ്പിച്ചു. അറിവിന്റെ ഖനിയായിരുന്ന അദ്ദേഹം പകര്‍ന്നുതന്ന അറിവിന്റെ ഒരംശം മാത്രമെ താന്‍ കാലാപാനി യില്‍ ഉപയോഗിച്ചിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ തന്നെ സമകാലിക രാഷ്ട്രീയം വിഷയമാക്കി തിരക്കഥ രചിച്ചവരില്‍ പ്രഥമ സ്ഥാനമാണ് ദാമോദരന്‍ മാഷിനുള്ളതെന്ന് പ്രിയദര്ശന് അഭിപ്രായപ്പെട്ടു.
തിലകന്റെ അര്‍പ്പണബോധം തന്നെ അതിശയിപ്പിച്ചിട്ടുണ്ടെന്ന് നിര്‍മ്മാതാവ് ഗാന്ധിമതിബാലന് പറഞ്ഞു. മൂന്നാംപക്കത്തിലെ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ മൂന്ന് ദിവസം മുമ്പ് തന്നെ തയ്യാറെടുപ്പ് നടത്തിയ തിലകനെ അദ്ദേഹം ബഹുമാനപൂര്‍വ്വം സ്മരിച്ചു.
നിര്‍മ്മാതാവ് എന്ന വാക്കിന്റെ പൂര്‍ണ്ണമായ അര്‍ത്ഥം ഉള്‍ക്കൊണ്ട വ്യക്തിയായിരുന്നു വിന്ധ്യനെന്ന് ശ്യാമപ്രസാദ് പറഞ്ഞു. തന്റെ മാര്‍ഗ്ഗദര്‍ശിയായിരുന്നു നവോദയ അപ്പച്ചനെന്ന് സംവിധായകന് ടി.കെ.രാജീവ്കുമാര്‍ ഓര്‍ത്തു. അപ്പച്ചനെപ്പോലൊരു നിര്‍മ്മാതാവിന്റെ അഭാവം പുതിയ പ്രതിഭകളുടെ കടന്നുവരവിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സി.പി.പത്മകുമാര്‍ എന്ന കലാസ്നേഹിയായ തന്റെ സുഹൃത്തിന്റെ നര്‍മ്മംതുളുമ്പുന്ന ഓര്‍മ്മകളെക്കുറിച്ചും ജോണ്‍ എബ്രഹാമും പത്മകുമാറും താനുമടങ്ങുന്ന സംഘത്തെക്കുറിച്ചും സംവിധായകന് ടി.വി.ചന്ദ്രന് പ്രേക്ഷകരുമായി പങ്കുവെച്ചു. ഇതുവരെയുള്ള പതിനാറ് ചലച്ചിത്രമേളകളിലും മുടങ്ങാതെ പത്മകുമാര്‍ പങ്കെടുത്തിരുന്നുവെന്ന് ടി.വി.ചന്ദ്രന് സ്മരിച്ചു. ഒരു അച്ഛന്റെ വാത്സല്യം തനിക്ക് തന്ന വ്യക്തിയായിരുന്നു ജോസ് പ്രകാശെന്ന് നടി മേനക സുരേഷ്കുമാര്‍ പറഞ്ഞു.
ചലച്ചിത്ര അക്കാദമി സെക്രട്ടറി മനോജ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ജയന്തി നരേന്ദ്രന് പങ്കെടുത്തു.

മീറ്റ് ദ ഡയറക്ടര്‍ (കൈരളിയില്‍ വൈകിട്ട് അഞ്ചിന് )
മീറ്റ് ദ ഡയറക്ടറില്‍ ലൂസിയ കരാരേ, ഗൂലാം റസാ ആസാദി, മധുപാല്‍,
കമല്‍.കെ.എം, ലിജിന്‍ ജോസ്, അരുണ്‍കുമാര്‍ അരവിന്ദ്, എന്നിവര്‍
പങ്കെടുക്കും.
മീറ്റ് ദ പ്രസ്സ് (കൈരളി-ഫെസ്റ്റിവല്‍ ഓഫീസില്‍ ഉച്ചയ്ക്ക് 12.00ന് )
ഇന്നത്തെ മീറ്റ് ദ പ്രസ്സില്‍ നിതിന്‍ കക്കര്‍ (സംവിധായകന്- ഫിലിമിസ്താന്‍), ഫ്രാന്‍സിസ്കാ സില്വാ (സംവിധായിക - ഇവാന്‍സ് വുമണ്‍) ജോയ് മാത്യു (സംവിധായകന് - ഷട്ടര്‍) എന്നിവര്‍ പങ്കെടുക്കും.
മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നവസാനിക്കും
ഇപ്രാവശ്യത്തെ മേളയുടെ മത്സരവിഭാഗം ചിത്രങ്ങളുടെ പ്രദര്‍ശനം
(13.12.2012) ഇന്നവസാനിക്കും. ജാപ്പനീസ് സംവിധായകന് മസായുക്കി സുവോയുടെ എ
ടെര്‍മിനല്‍ ട്രസ്റ്റ്, കമാല്‍ കെ.എം.ന്റെ ഹിന്ദി ചിത്രം ഐ.ഡി, ജോയ് മാത്യുവിന്റെ
ഷട്ടര്‍, ഹാറ്റുവേ വിവറോസിന്റെ മെക്സിക്കന്‍ ചിത്രം മൈ യൂണിവേഴ്സ് ഇന്‍
ലോവര്‍കെയ്സ്, അലി മൊസാഫയുടെ ഇറാനിയന്‍ ചിത്രം ദ ലാസ്റ്റ് സ്റ്റെപ്പ്, ജമീല
സഹറൗറിയുടെ യെമ, എന്നീ ചിത്രങ്ങളുടെ അവസാന പ്രദര്‍ശനം ഇന്നുനടക്കും.
മത്സരവിഭാഗത്തില്‍ നിതിന്‍ കക്കറിന്റെ ഫിലിമിസ്താന്‍, ടി.വി ചന്ദ്രന്റെ ഭൂമിയുടെ
അവകാശികള്‍ മെര്‍സാക് അലൗച്ചെയുടെ ദ റിപ്പന്റെന്റ്, അലൈന്‍ ഗോമിസിന്റെ ടുഡെ
എന്നിവയുടെ പ്രദര്‍ശനം ഇന്നലെ കഴിഞ്ഞു.
ലോകസിനിമ വിഭാഗത്തിലെ 18 ചിത്രങ്ങളുടെയും ഇന്ത്യന്‍ സിനിമ വിഭാഗത്തിലെ നാല് ചിത്രങ്ങളും മലയാളം സിനിമ വിഭാഗത്തിലെ മൂന്ന് ചിത്രങ്ങളും ഫിലം ഓണ്‍ അഡോളസന്‍സ്, ടോപ് ആംഗില്‍ വിഭാഗങ്ങളില്‍ നിന്നും രണ്ട് ചിത്രങ്ങളും ഇന്‍ഡി ജീനിയസ് ആസ്ട്രേലിയ, ശ്രീലങ്കന്‍ പാക്കേജ് വിഭാഗങ്ങളില്‍ നിന്ന് ഓരോ ചിത്രങ്ങളുടെയും അവസാന പ്രദര്‍ശനം ഇന്നാണ്.
മികച്ച പ്രേക്ഷക ചിത്രത്തെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടിംഗ് നാളെ ഉച്ചയ്ക്ക് രണ്ടിന് അവസാനിക്കും.

Walking down the memory lanes…
To commemorate
the great Malayalam film personalities who left us in the past year, 17th
International Film Festival of Kerala organized a special programme, ‘homage’,
at Kairali Theater on the fifth day. In this special function, the associates
of these legends shared their ever-loving memories of them. T Damodaran,
Thilakan, Vindhyan, Navodaya Appachan, CP Padmakumar, Jose Prakash and TA
Shahid were remembered here.
Director
Priyadharshan who remembered T Damodaran, titled him as master in all fields. Worked
together for four-five films, Priyadharshan pointed out his work with T
Damodaran on Kalapani as the most memorable one. Director said that the
Kalapani is just a small fraction of what Damodaran Sir have told him about the
history of Andaman and Nicobar jails and of that period which the film
represents. He also mentioned the great scriptwriter as the first one to write
a political script in India, ‘Ee Nadu’.
Producer
Gandhimathi Balan shared his memories about Thilakan. Balan mentioned
Panchavadi Palam and Moonam Pakkam as the most memorable ones among the many he
has associated with the ‘great actor’.
He recalled Thilakan to be an actor who was passionate about acting and
films always. Thilakan was an actor who always dedicated himself fully to the
role, he added. Producer also shared the days with the actor on the sets of
Moonam Pakkam in Tamil Nadu.
“Vindhyan was a
classical producer who did creative support to the film”, director Shyama
Prasad remembered him. Shyama Prasad added that Vindhyan was a childhood friend
for him and far more than a producer who always trusted and had complete faith
in the director.
“Navodaya
Appachan was my Papa”, TK Rajeev Kumar opined. Rajeev Kumar who was recollecting
memories of the most innovative producer of all times titled him as ‘creative
producer’. The director opened up the lanes of his memories with Appachan while
remembering his call for him to associated with ‘My dear Kuttichattan’ while
studying in Kerala University. He also added that Appachan who was a godfather
for many easily identified the talent and caliber in others and helped them to
bring it up.
TV Chandran
commemorated Director CP Padmakumar who associated with all the 16 editions of
IFFK. Padmakumar was a filmmaker who
associated with every serious discussion on cinema, said TV Chandran. He added
that they first meet on the sets of Kanchana Sita and later participated in
many International Film Festivals together. The calm, pleasant and loving
person was one of the few directors who never gave ears for the praises on
their own films, he concluded.
Menaka Suresh
re-visited her lanes of memories with Jose Prakash. She retrieved Jose Prakash
as the person who always thought positively and stood by her with all the care
of an elder while her father passed away. Jose Prakash gave a new face to the
villains in Malayalam cinema, she added.
Fond memories
about scriptwriter TA Shahid was shared by director Jose Thomas. Shahid was
bought to this field by his brother TA Razak to become a director but his
passion towards writing made him a scriptwriter, Shahid remembers. Jose Thomas
also added that both of them had talks to work on a new project and had
meetings on this just before one month of his sad demise.
The function was
chaired by K Manoj Kumar, Secretary KSCA. Jayanthi Narendran, deputy director
(programmes), gave the vote of thanks.
അടുത്ത വര്‍ഷം ടെക്നിക്കല്‍ ഡയറക്ടറെ നിയമിക്കും: പ്രിയദര്ശന്
ഇന്ത്യന്‍ ചലച്ചിത്രമേളകള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ ഹോട്ടല്‍ ഹൊറൈസണില്‍ നടന്ന ഇന്ത്യയിലെ ചലച്ചിത്രമേളകളുടെ ഡയറക്ടര്‍മാരുടെ യോഗം ചര്‍ച്ച ചെയ്തു. ഡിജിറ്റല്‍ സിനിമ പ്രൊജക്ഷനിലെ (ഉഇജ) സാങ്കേതിക പ്രശ്നങ്ങള്‍ ചലച്ചിത്രമേളകളെ തകിടം മറിക്കുന്നുവെന്നു പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ചലച്ചിത്രമേളകള്‍ വിതരണക്കാര്‍ സാമ്പത്തികമായി ദുരുപയോഗം ചെയ്യുന്നതും മേളകള്‍ നേരിടുന്ന വെല്ലുവിളികളിലൊന്നാണ്. ഇന്ത്യന്‍ മേളകള്‍ക്കു സാമ്പത്തിക ബാധ്യത ഏറുന്നു. മേളകള്‍ക്കു സംസ്ഥാനസര്‍ക്കാരുകളില്‍ നിന്നും ധനസഹായം ലഭ്യമാക്കേണ്ടത് ആവശ്യമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കേരള രാ്യാന്തര ചലച്ചിത്രമേളയിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വരും വര്‍ഷങ്ങളില്‍ ടെക്നിക്കല്‍ ഡയറക്ടറെ നിയമിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രിയദര്ശന് പറഞ്ഞു. ചിത്രങ്ങളുടെ ഡിജിറ്റല്‍ പ്രിന്റുകള്‍ മേളക്കു ഏതാനും ദിവസം മുമ്പു മാത്രം ലഭിക്കുന്നത് സാങ്കേതിക തകരാറുകള്‍ കണ്ടെത്താതെ പോകാന്‍ കാരണമാകുന്നു. ഇക്കൊല്ലം കേരള മേളയില്‍ പ്രദര്‍ശിപ്പിച്ച 80 ഓളം ചിത്രങ്ങള്‍ ഡിസിപിയിലുള്ളതാണ്. പ്രദര്‍ശനത്തിനിടയില്‍ നേരിടുന്ന തകരാറുകള്‍ മേളയിലുടനീളം പ്രതിഷേധങ്ങള്‍ക്കു കാരണമാകുന്നുണ്ട്. കുറഞ്ഞ ചിലവില്‍ നടത്തുന്ന ഇന്ത്യന്‍ മേളകളില്‍ ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ പ്രായോഗികമല്ലെന്ന് മുംബൈ രാജ്യാന്തര ചലച്ചിത്രമേള ഡയറക്ടര്‍ എസ് നാരായണ്‍ അഭിപ്രായപ്പെട്ടു. തിയറ്ററുകള്‍ 35 എംഎമ്മില്‍ നിന്നും ഡിജിറ്റലാകുന്നതോടെ ആര്‍ക്കൈവ് സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാതാകുമെന്നു കേരള മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാ പോള്‍ പറഞ്ഞു. കേരള രാജ്യാന്തര മേളയ്ക്കു സംസ്ഥാന സര്‍ക്കാരില്‍ നിന്നും നല്ല സഹായമാണ് നല്‍കുന്നതെന്നും ബീനാ പോള്‍ കൂട്ടിച്ചേര്‍ത്തു.
ലഡാക്ക് ചലച്ചിത്രമേള ഡയറക്ടര്‍ മേഘ്ന ഡുബെ, സാങ്കേതിക വിദഗ്ധന്‍ ജയേഷ് സെബാസ്റ്റ്യന്‍, ബാംഗ്ലൂര്‍ ചലച്ചിത്രമേള ഡയറക്ടര്‍ നരഹരി റാവു, പ്രശസ്ത സംവിധായകന് ഷാജി എന്‍ കരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മേളയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച അച്ചടി, ഓണ്‍ലൈന്‍, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങള്‍ക്ക് അപേക്ഷിക്കാം. ഓരോ വിഭാഗത്തിനും ഒന്നാം സമ്മാനം ലഭിക്കുന്നവര്‍ക്ക് 10,000 രൂപയാണ് സമ്മാനം.
പത്രങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ പകര്‍പ്പുകളും ചാനലുകള്‍, റേഡിയോ എന്നിവര്‍ ബന്ധപ്പെട്ട വാര്‍ത്തകളുടെ/കവറേജിന്റെ ഡി.വി.ഡികളും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ അവയുടെ ലിങ്കുകള്‍ അടങ്ങിയ ഡി.വി.ഡികളുമാണ് സമര്‍പ്പിക്കേണ്ടത്.
ഒരു മാധ്യമ സ്ഥാപനത്തില്‍നിന്നും ഒന്നില്‍ക്കൂടുതല്‍ വ്യക്തികള്‍ക്ക് അപേക്ഷിക്കാം. മാധ്യമ സ്ഥാപന മേധാവിയുടെ അനുമതിയോടെ എന്‍ട്രികള്‍ വ്യാഴാഴ്ച (13.12.2012) വൈകുന്നേരം മൂന്നിനകം കൈരളി തിയേറ്ററില്‍ പ്രവര്‍ത്തിക്കുന്ന മീഡിയാ സെന്ററില്‍ സമര്‍പ്പിക്കണം.

മത്സരചിത്രങ്ങള്‍ക്ക് വോട്ടിംഗ് നാളെക്കൂടി
കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗം ചിത്രങ്ങള്‍ക്ക് നാളെയും (14.12.2012) വോട്ട് ചെയ്യാം. ഓണ്‍ലൈനായോ കൈരളി, ന്യൂ, കലാഭവന്‍, അഞ്ജലി തിയേറ്ററുകളിലെ പോളിംഗ്ബൂത്തുകളില്‍ നിന്ന് നേരിട്ടോ വോട്ട് ചെയ്യാനാകും. പ്രേക്ഷകര്‍ക്ക് മത്സരവിഭാഗത്തിലുള്ള 14 ചിത്രങ്ങള്‍ക്കും റേറ്റിംഗ് രീതിയില്‍ വോട്ട് ചെയ്യാനുള്ള സൗകര്യമാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. ഓണ്‍ലൈനായി വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ംംം.ശളളസ.ശി എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം. റിസര്‍വേഷന്‍ ലിങ്കിലെ വോട്ടിംഗ് ഓപ്ഷനില്‍ നിന്ന് രജിസ്ട്രേഷന് നമ്പരും പാസ്വേഡും ഉപയോഗിച്ച് ചിത്രങ്ങള്‍ക്ക് റേറ്റിംഗ് രേഖപ്പെടുത്താം.
താളയാനത്തോടെ മേളയ്ക്ക് കൊടിയിറക്കം
കേരള രാജ്യാന്തര മേളയുടെ പതിനേഴാമത് ലക്കത്തിന് നാളെ (ഡിസംബര്‍ 14) താളയാനം എന്ന സംഗീത പരിപാടിയോടെ കൊടിയിറങ്ങും. നിശാഗന്ധിയില്‍ വൈകുന്നേരം ആറിനാണ് പരിപാടി.
പ്രശസ്ത തവില്‍ കലാകാരന് കരുണാമൂര്‍ത്തിയാണ് താളയാനം അവതരിപ്പിക്കുന്നത്. തഞ്ചാവൂരില്‍നിന്നുള്ള നൂറോളം കലാകാരന്മാര് പങ്കെടുക്കുന്ന പരിപാടി 20 മിനിട്ട് നീണ്ടുനില്‍ക്കും. തവിലും തപ്പും കോലും ഉപയോഗിച്ചുള്ള താളയാനത്തില് കാണികളും പങ്കാളികളാകും. മുന്‍കൂട്ടി ഇരിപ്പിടങ്ങളില്‍ നല്‍കിയിട്ടുള്ള കോലുകളുപയോഗിച്ച് ആസ്വാദകര്‍ക്ക് കോലിലും കസേരകളിലും താളം പിടിക്കാം. അത്യപൂര്‍വ സംഗീതവിരുന്നായിരിക്കും താളായനം.
പരിപാടിക്ക് മുന്‍പ് നടക്കുന്ന ചടങ്ങില്‍ വനം-സ്പോര്‍ട്സ്-സിനിമാ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ സുവര്‍ണ ചകോരവും മറ്റു പുരസ്കാരങ്ങളും വിതരണം ചെയ്യും.
സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് അധ്യക്ഷനായിരിക്കും. പ്രശസ്ത മാലി സംവിധായകന് സുലൈമാനെ സിസേ മുഖ്യാഥിതിയായിരിക്കും.

Subscribe to:
Posts (Atom)