Wednesday, 12 December 2012

താളയാനത്തോടെ മേളയ്ക്ക് കൊടിയിറക്കം

കേരള രാജ്യാന്തര മേളയുടെ പതിനേഴാമത് ലക്കത്തിന് നാളെ (ഡിസംബര്‍ 14) താളയാനം എന്ന സംഗീത പരിപാടിയോടെ കൊടിയിറങ്ങും. നിശാഗന്ധിയില്‍ വൈകുന്നേരം ആറിനാണ് പരിപാടി.
പ്രശസ്ത തവില്‍ കലാകാരന്‍ കരുണാമൂര്‍ത്തിയാണ് താളയാനം അവതരിപ്പിക്കുന്നത്. തഞ്ചാവൂരില്‍നിന്നുള്ള നൂറോളം കലാകാരന്മാര്‍ പങ്കെടുക്കുന്ന പരിപാടി 20 മിനിട്ട് നീണ്ടുനില്‍ക്കും. തവിലും തപ്പും കോലും ഉപയോഗിച്ചുള്ള താളയാനത്തില്‍ കാണികളും പങ്കാളികളാകും. മുന്‍കൂട്ടി ഇരിപ്പിടങ്ങളില്‍ നല്‍കിയിട്ടുള്ള കോലുകളുപയോഗിച്ച് ആസ്വാദകര്‍ക്ക് കോലിലും കസേരകളിലും താളം പിടിക്കാം. അത്യപൂര്‍വ സംഗീതവിരുന്നായിരിക്കും താളായനം.
പരിപാടിക്ക് മുന്‍പ് നടക്കുന്ന ചടങ്ങില്‍ വനം-സ്‌പോര്‍ട്‌സ്-സിനിമാ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ സുവര്‍ണ ചകോരവും മറ്റു പുരസ്‌കാരങ്ങളും വിതരണം ചെയ്യും.
സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് അധ്യക്ഷനായിരിക്കും. പ്രശസ്ത മാലി സംവിധായകന്‍ സുലൈമാനെ സിസേ മുഖ്യാഥിതിയായിരിക്കും.

No comments:

Post a Comment