Monday, 10 December 2012

ഐ.ഡി. ഇന്ന്‌ പ്രദര്‍ശനത്തിന്‌

കമലിന്റെ ഹിന്ദി ചിത്രം ഐ.ഡി. മത്സരവിഭാഗത്തില്‍ ഇന്നത്തെ (11.12.2012) ആകര്‍ഷക ചിത്രം. അഞ്‌ജലി തിയേറ്ററില്‍ വൈകീട്ട്‌ ആറിനാണ്‌ പ്രദര്‍ശനം. അപരിചിതനെക്കുറിച്ചുളള വിവരങ്ങള്‍ അന്വേഷിക്കവേ വിചിത്രമായ സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്ന ചാരു എന്ന യുവതിയുടെ കഥയാണ്‌ ഐ.ഡി. ജാപ്പനീസ്‌ സംവിധായകന്‍ മസായൂക്കി സുവോയുടെ ടെര്‍മിനല്‍ ട്രസ്റ്റ്‌ , അല്‍ജീരിയന്‍ സംവിധായിക ജമില സഹറൗറിയുടെ യെമ , ഹാറ്റുവേ വിവറോസിന്റെ മെക്‌സ്സിക്കന്‍ ചിത്രം ദ യൂണിവേഴ്‌സ്‌ ഇന്‍ ലോവര്‍കേസ്‌ എന്നിവയും ആദ്യ പ്രദര്‍ശനവും ഇന്ന്‌ നടക്കും.

മത്സരചിത്രങ്ങളില്‍ ഇമ്മാനുവല്‍ ക്വിന്റോ പാലോയുടെ ഫിലിപ്പൈന്‍സ്‌ ചിത്രം സ്റ്റാ.നിന, ബെല്‍മിസ്‌ സോളിമസ്‌ന്റെ തുര്‍ക്കി ചിത്രം പ്രസന്റ്‌ ടെന്‍സ്‌, ലൂസിയ കരേരാസിന്റെ മെക്‌സിക്കന്‍ ചിത്രം നോസ്‌ വെമോസ്‌ പപ്പ എന്നിവയുടെ മേളയിലെ അവസാന പ്രദര്‍ശനം ഇന്നാണ്‌. മെര്‍സാക്ക്‌ അലൗചെയുടെ ദ റിപ്പന്‍ന്റെന്റ്‌ ഫ്രാന്‍സിസ്‌ക സില്‍വയുടെ ഇവാന്‍സ്‌ വുമണ്‍ എന്നിവ ഒരിക്കല്‍ക്കൂടി കാണാം.
ഹിച്ച്‌കോക്ക്‌ വിഭാഗത്തിലെ ആദ്യചിത്രം ദി ലോഡ്‌ജര്‍ കൈരളിയിലും ഇന്ത്യന്‍ സിനിമ ഇന്നില്‍ അമിതാബ്‌ ചക്രവര്‍ത്തിയുടെ ബംഗാളി ചിത്രം കോസ്‌മിക്‌ സെക്‌സ്‌ ശ്രീ പത്മനാഭ തീയേറ്ററിലും അലെന്‍ റെനെയുടെ പ്രൈവറ്റ്‌ ഫിയേഴ്‌സ്‌ ഇന്‍ പബ്ലിക്‌ സ്‌പെയ്‌സ്‌ നിളയിലും ഗൂര്‍ണിക്ക, ഹിരോഷിമ മോണ്‍ അമര്‍ എന്നിവ ധന്യയിലും ഇന്ന്‌ പ്രദര്‍ശിപ്പിക്കും. ബര്‍ണ്ണാഡോ ബര്‍ട്ടുലൂച്ചിയുടെ ഏറ്റവും പുതിയ ചിത്രം മീ ആന്റ്‌ യൂ ശ്രീ പത്മനാഭയിലും സമകാലീന മലയാള സിനിമ വിഭാഗത്തില്‍ ഡോ.ബിജുവിന്റെ ആകാശത്തിന്റെ നിറവും സത്യന്റെ സ്‌മരണയ്‌ക്കായ്‌ കടല്‍പ്പാലവും ഇന്നുണ്ട്‌.

സംവിധായകന്റെ പേരുകൊണ്ട്‌ വന്‍ജനാവലിയെ ആകര്‍ഷിച്ച പിയത്തയുടെ മേളയിലെ രണ്ടാമത്തെയും അവസാനത്തെയും പ്രദര്‍ശനം ഇന്നു നടക്കും. രാത്രി ഒന്‍പതിന്‌ ശ്രീകുമാര്‍ തീയേറ്ററിലാണ്‌ കിം കി ഡുക്കിന്റെ പിയാത്ത. സ്‌ക്രീന്‍ ആന്‍ഡ്‌ പ്ലേ വിഭാഗത്തില്‍ കുറസോവയുടെ ദി ഇഡിയറ്റ്‌, ഫ്രാന്‍കൊ സെഫറല്ലിയുടെ റോമിയോ ആന്റ്‌ ജൂലിയറ്റ്‌ എന്നിവ ന്യൂയിലും ജയരാജിന്റെ കളിയാട്ടം ധന്യയിലും പ്രദര്‍ശിപ്പിക്കും. മലയാള സിനിമ വിഭാഗത്തില്‍ നവാഗത സംവിധായകനായ ലിജിന്‍ ജോസഫിന്റെ ഫ്രൈഡെ ശ്രീയിലും പാവ്‌ലൊ തവിയാനിയുടെ സീസര്‍ മസ്റ്റ്‌ ഡൈ ലോകസിനിമ വിഭാഗത്തിലും പ്രദര്‍ശിപ്പിക്കും.

ടോപ്പ്‌ ആംഗിള്‍ വിഭാഗത്തില്‍ മറാത്തി ചിത്രം ടൂറിംഗ്‌ ടാക്കീസും ശ്രീലങ്കന്‍ പാക്കേജില്‍ ബട്ടര്‍ഫ്‌ളൈ സിംഫണിയും ഇന്നുണ്ട്‌. ഹെലേന ഇഗ്നസിന്റെ സോങ്‌സ്‌ ഓഫ്‌ ബാളിന്റെ പ്രദര്‍ശനവും നടക്കും.

No comments:

Post a Comment