Tuesday, 11 December 2012

അഭ്രപാളികളുടെ അമരക്കാരന്‍

ഇന്ത്യന്‍ സിനിമായ്‌ക്ക്‌ മറക്കാനാവാത്ത ചലച്ചിത്ര ചരിത്രകാരന്‍ പി.കെ. നായരുടെ ജീവിതത്തെ ആസ്‌പദമാക്കി ശിവേന്ദ്രസിങ്‌ ദുംഗാര്‍പൂര്‍ സംവിധാനം ചെയ്‌ത സെല്ലുലോയ്‌ഡ്‌ മാന്‍ ഇന്ന്‌ (12.12.2012) പ്രദര്‍ശിപ്പക്കും. നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ്‌ ഓഫ്‌ ഇന്ത്യയുടെ സ്ഥാപകനായിരുന്ന പി.കെ. നായരുടെ ദൗത്യം ഇന്ത്യയിലെ ചലച്ചിത്രപാരമ്പര്യം സംരക്ഷിച്ചു നിലനിര്‍ത്തുകയെന്നതായിരുന്നു.
നിശബ്ദ കാലഘട്ടത്തിലെയും അതിനുശേഷവും നിരവധി ചിത്രങ്ങള്‍ കണ്ടെത്തി ആര്‍ക്കൈവ്‌ ചെയ്യുന്നതിന്‌ പി.കെ. നായര്‍ നല്‍കിയ സംഭാവനകള്‍ ചിത്രത്തില്‍ പ്രതിപാദിക്കുന്നു. വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടാതെ വെള്ളിത്തിരയ്‌ക്കായി ജീവിതമുഴിഞ്ഞുവെച്ച മഹാനായ മലയാളെക്കുറിച്ചാണ്‌ സെല്ലുലോയ്‌ഡ്‌ മാന്‍.
ലോകസിനിമാവിഭാഗത്തില്‍ 24 ചിത്രങ്ങളില്‍ 11 എണ്ണത്തിന്റെ അവസാന പ്രദര്‍ശനമാണ്‌ ഇന്നു നടക്കുക. പ്രൈവറ്റ്‌ പ്രോപ്പട്ടി, പ്രൈവറ്റ്‌ ലൈഫ്‌ എന്നിവയുടെ സംവിധായകനായ ജോക്കിം ലോഫോസിയുടെ പുതിയ ചിത്രം ഔവര്‍ ചില്‍ഡ്രന്‍ ലോക സിനിമാവിഭാഗത്തിലുണ്ട്‌.
തകേഷികിത്താനോയുടെ ഔട്ട്‌ റേഞ്ച്‌ ബിയോണ്ട്‌, ഇസ്‌മയില്‍ ഗുണസിന്റെ വെയര്‍ ദ ഫയര്‍ ബേണ്‍സ്‌, ഷാന്‍ ഗുജൂണ്‍ കായിയുടെ പീപ്പിള്‍ മൗണ്ടന്‍ പീപ്പിള്‍ സി, കുറസോവയുടെ ഡ്രങ്കണ്‍ ഏഞ്ചല്‍, ഇക്രു ,അലന്‍ റെനേയുടെ വിഖ്യാത ചിത്രങ്ങളായ ഗൂര്‍ണിക്ക, ഹിരോഷിമ മോണ്‍്‌ അമര്‍, പ്രൈവറ്റ്‌ ഫിയേഴ്‌സ്‌ ഇന്‍ പബ്ലിക്‌ പ്ലെയിസ്‌ എന്നിവ ഇന്നത്തെ പ്രധാനപ്രദര്‍ശനങ്ങളാണ്‌.
ഹോമേജ്‌ വിഭാഗത്തില്‍ സി.പി. പത്മകുമാറിന്റെ സമ്മോഹനം, നവോദയ അപ്പച്ചന്റെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്‌ക്ക്‌, ഫ്രൈഡേ, ഈ അടുത്തകാലത്ത്‌, സത്യന്റെ സ്‌മരണാര്‍ഥം അടിമകള്‍ എന്നിവയുടെ പ്രദര്‍ശനവുമുണ്ട്‌.

No comments:

Post a Comment