ഒരാഴ്‌ച നീണ്ടുനിന്ന കേരള രാജ്യാന്തര ചലച്ചിത്ര മാമാങ്കത്തിനു
പ്രൗഢഗംഭീരമായ സദസ്സില്‍ ഇന്ന് (14.12.2012) വൈകീട്ട് 6.00 മണിക്ക് തിരശ്ശീല
വീഴും. നിശാഗന്ധി ഓപ്പണ്‍ എയര്‍ ആഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്‌ത
ആഫ്രിക്കന്‍ സംവിധായകന്‍ സുലൈമാന്‍ സിസ്സെ മുഖ്യാതിഥിയാകും. ചലച്ചിത്ര വകുപ്പ്
മന്ത്രി കെ ബി ഗണേഷ് കുമാര്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരവും മറ്റു
അവാര്‍ഡുകളും വിതരണം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് സമാപന
സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ മേയര്‍ കെ. ചന്ത്രിക, ഫെസ്റ്റിവല്‍
കോ-ഓഡിനേറ്റര്‍ സാജന്‍ പീറ്റര്‍, കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി ഡയറക്‌ടര്‍
പ്രിയദര്‍ശന്‍, സെക്രട്ടറി കെ. മനോജ് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരിക്കും.
സമ്മേളനത്തോടനുബന്ധിച്ച് തവില്‍ വിദ്വാന്‍ കരുണാമൂര്‍ത്തിയുടെ നേതൃത്വത്തില്‍ 100
കലാകാരന്മാര്‍ അണിനിരക്കുന്ന തപ്പാട്ടം അവതരിപ്പിക്കും.
No comments:
Post a Comment