കുട്ടികള്‍ക്കായുള്ള ചലച്ചിത്ര നിര്‍മാണം
പ്രദര്‍ശനം, വിതരണം, വിപണനം, സൗത്ത് ഏഷ്യന്‍ ഫെസ്റ്റിലില്‍ കുട്ടികളുടെ
ചിത്രങ്ങള്‍ ഉള്‍പ്പെടുത്തല്‍ എന്നിവ ലക്ഷ്യമാക്കി സൗത്ത് ഏഷ്യന്‍ ചില്‍ഡ്രന്‍
സിനിമാ ഫോറം രൂപീകൃതമായി. പതിനേഴാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി
ഹോട്ടല്‍ ഹൊറൈസണില്‍ നടന്ന ദ്വിദിന റൗണ്ട് ടേബിളില്‍ ഇന്ത്യ, ബംഗ്ലാദേശ്,
നേപ്പാള്‍, പാക്കിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍
നിന്നുള്ള സിനിമ പ്രതിനിധികളുടെ കൂട്ടായ്‌മയാണ് ഫോറത്തിന് രൂപം നല്‍കിയത്.
സിനിമാ പ്രേക്ഷകരില്‍ ഭൂരിഭാഗവും കുട്ടികളാണ്. കുട്ടികള്‍ക്ക് കുഞ്ഞുന്നാളുമുതല്‍ സിനിമയെക്കുറിച്ച് പ്രചോദനം നല്‍കിയാല്‍ സിനിമ എന്ന വിനോദത്തെ ഗൗരവമായിക്കാണുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാനാവുമെന്ന് ശ്രിലങ്കന്‍ സംവിധായകന്‍ സോമരത്‌ന ഡിസനായകെ പറഞ്ഞു. സൗത്ത് ഏഷ്യയില്‍ 20 വയസ്സില്‍ താഴെയുള്ളവര്‍ കൂടുതലായതിനാല്‍ കുട്ടികളുടെ ചലച്ചിത്ര വിപണനത്തിന് സാധ്യത കൂടുതലാണ്. റിയാലിറ്റി ഷോകളില്‍ പ്രതിഭതെളിയിക്കുന്ന കുഞ്ഞുങ്ങള്‍ ഏറെയുള്ളപ്പോള്‍ സിനിമയ്‌ക്കായി കുഞ്ഞുങ്ങളെ തെരഞ്ഞെടുക്കുക എളുപ്പമാണ്. കുട്ടികള്‍ക്കായി വിജ്ഞാനപ്രദമായ ചിത്രങ്ങള്‍ അനിവാര്യമെന്നും ഇന്ത്യന്‍ സംവിധായകന്‍ കെ. ഹരിഹരന്‍ പറഞ്ഞു.
സിനിമാ മേഖലയില്‍ സൗത്ത് ഏഷ്യന്‍ ചില്‍ഡ്രന്‍സ് സിനിമാ ഫോറത്തിന്‍െറ രുപികരണം ഒരു നാഴികക്കല്ലാണെന്ന് ബംഗ്ലാദേശ് സംവിധായിക കാതറിന്‍ മസൂദ്. അടുത്തവര്‍ഷം കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ചില്‍ഡ്രന്‍സ് ഫിലിംസ് ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്‌ടര്‍ ബീനാ പോള്‍ പറഞ്ഞു.രണ്ടു ദിവസമായി നടന്ന ചര്‍ച്ചകളില്‍ ആശയങ്ങള്‍ കൈമാറുന്നതിനും പ്രയോജനപ്രദമായ തീരുമാനങ്ങള്‍ എടുക്കുന്നതിനും സഹായകമായി എന്ന് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ സംവിധായക മോണിക്ക വാഹി അഭിപ്രായപ്പെട്ടു.
ജെന്നി തോംപ്‌സണ്‍ (ബ്രിട്ടണ്‍), കണക് മണി ദീക്ഷിത് (നേപ്പാള്‍),സാമിനാ പീര്‍സാദ (പാക്കിസ്ഥാന്‍), ഉസ്‌മാന്‍ പീര്‍സാദ (പാക്കിസ്ഥാന്‍), ഷുഎൈബ് ഇക്‌ബാല്‍ (പാക്കിസ്ഥാന്‍), സൂസന്‍ ബെന്‍ (ബ്രിട്ടണ്‍),ജോഷി മാത്യു (ഇന്ത്യ) എന്നിവര്‍ പങ്കെടുത്തു.

No comments:
Post a Comment