ഇന്തോ-ആഫ്രിക്കന്‍ സംയുക്ത സിനിമാ സംരഭങ്ങള്‍ അനിവാര്യമാണെന്നും അത്
യുവ സംവിധനയകരെയും സാങ്കേതികവിദഗ്‌ധരെയും ലോകസിനിമയുടെ മുഖ്യധാരയിലെത്തിക്കുമെന്നും
പ്രശസ്‌ത ആഫ്രിക്കന്‍ സംവിധായകനായ സൊലൈമാന്‍ സിസെ പറഞ്ഞു. നിള തിയേറ്ററില്‍
അരവിന്ദന്‍ സ്‌മാരക പ്രഭാഷണ നടത്തുകയായിരുന്നു.കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളെ
തോല്‍പ്പിച്ചാണ് താന്‍ സിനിമയിലെത്തിയത്. വംശീയാധിക്ഷേപത്തെപ്പറ്റി
പരാമര്‍ശിക്കുന്ന വാത്തി ചില രാഷ്‌ട്രീയ വടംവലികളുടെ കാരണങ്ങളാല്‍ ആഫ്രിക്കയില്‍
നിരോധിക്കപ്പെട്ടത് തന്നിലുളവാക്കിയ മുറിവ് വലുതാണ്. തന്റെ സ്വാതന്ത്ര്യം
ഹനിക്കുംവിധമുള്ള വിട്ടുവീഴ്‌ചകള്‍ക്ക്‌തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മാലിയില്‍ ദുരിതം അനുഭവിക്കുന്നവരെ സ്‌മരിച്ച് ഒരു മിനിറ്റ് മൗനം ആചരിക്കാന്‍ സൊലൈമാന്‍ സീസെ സദസ്സിനോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് അദ്ദേഹം തന്റെ ബാല്യകാലത്തെക്കുറിച്ചും മോസ്‌കോ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ അനുഭവങ്ങളെക്കുറിച്ചും വാചാലനായി. തന്റെ സിനിമ വാത്തി മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് അഭിമാനവും സന്തോഷവുമുളവാക്കുന്നതായി സിസെ പറഞ്ഞു.
സംവിധായകനായ ഷാജി.എന്‍.കരുണ്‍, ഫിര്‍ബോര്‍ക് മേള അധ്യക്ഷനായ മാര്‍ഷെല്‍ നെബേല്‍ ഫ്രഞ്ച് ക്യൂറേട്ടറായ മാര്‍ട്ടീന അര്‍മാണ്ട്, ദീപമേത്ത സംബന്ധിച്ചു.

No comments:
Post a Comment