കേരള രാജ്യാന്തര
ചലച്ചിത്രമേളയ്‌ക്ക് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ്
ലഭിക്കുന്നതെന്ന് പ്രമുഖര്‍ അഭിപ്രായപ്പെട്ടു. ഇത് വ്യക്തമാക്കുന്നതാണ്
തിയേറ്ററുകളിലെ ജനത്തിരക്ക്. നല്ലതാണോ മോശമാണോ എന്ന് തരം തിരിച്ചുകാണാതെ സിനിമ
ആസ്വദിക്കുകയാണ് വേണ്ടതെന്ന് ദേശീയ അവാര്‍ഡ് നേടിയ `ബ്യാരി' യുടെ സംവിധായകന്‍
സുവീരന്‍ അഭിപ്രായപ്പെട്ടു. കേരള രാജ്യാന്തര ചലച്ചിത്രമേള തനിക്കൊരു തീര്‍ത്ഥാടനം
പോലെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രശസ്‌ത സംവിധായകനായ ഷാജി കൈലാസ് `ഗംഭീരം' എന്നാണ് ഇക്കൊല്ലത്തെ ചലച്ചിത്രമേളയെ വിശേഷിപ്പിച്ചത്. പരിഷ്‌കരിച്ച തിയേറ്ററുകളും മെച്ചപ്പെട്ട സൗകര്യങ്ങളും പ്രത്യേകതകളാണ്. മലയാള സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന `ചായില്യ` ത്തിലെ നായിക അനുമോള്‍ ഉത്സവ പ്രതീതിയില്ലെങ്കിലും നല്ല ചിത്രങ്ങള്‍ ഇത്തവണ കൂടുതലാണെന്ന് പറഞ്ഞു. ആദിമധ്യാന്തം എന്ന ചിത്രത്തിലൂടെ പ്രശസ്‌തനായ സംവിധായകന്‍ ഷെറി ചലച്ചിത്രമേള വളരെയധികം മെച്ചപ്പെട്ടുവെന്ന് അറിയിച്ചു.

No comments:
Post a Comment