Wednesday, 12 December 2012

മത്സര ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നവസാനിക്കും

ഇപ്രാവശ്യത്തെ മേളയുടെ മത്സരവിഭാഗം ചിത്രങ്ങളുടെ പ്രദര്‍ശനം (13.12.2012) ഇന്നവസാനിക്കും. ജാപ്പനീസ്‌ സംവിധായകന്‍ മസായുക്കി സുവോയുടെ എ ടെര്‍മിനല്‍ ട്രസ്റ്റ്‌, കമാല്‍ കെ.എം.ന്റെ ഹിന്ദി ചിത്രം ഐ.ഡി, ജോയ്‌ മാത്യുവിന്റെ ഷട്ടര്‍, ഹാറ്റുവേ വിവറോസിന്റെ മെക്‌സിക്കന്‍ ചിത്രം മൈ യൂണിവേഴ്‌സ്‌ ഇന്‍ ലോവര്‍കെയ്‌സ്‌, അലി മൊസാഫയുടെ ഇറാനിയന്‍ ചിത്രം ദ ലാസ്റ്റ്‌ സ്റ്റെപ്പ്‌, ജമീല സഹറൗറിയുടെ യെമ, എന്നീ ചിത്രങ്ങളുടെ അവസാന പ്രദര്‍ശനം ഇന്നുനടക്കും. മത്സരവിഭാഗത്തില്‍ നിതിന്‍ കക്കറിന്റെ ഫിലിമിസ്‌താന്‍, ടി.വി ചന്ദ്രന്റെ ഭൂമിയുടെ അവകാശികള്‍ മെര്‍സാക്‌ അലൗച്ചെയുടെ ദ റിപ്പന്റെന്റ്‌, അലൈന്‍ ഗോമിസിന്റെ ടുഡെ എന്നിവയുടെ പ്രദര്‍ശനം ഇന്നലെ കഴിഞ്ഞു.

ലോകസിനിമ വിഭാഗത്തിലെ 18 ചിത്രങ്ങളുടെയും ഇന്ത്യന്‍ സിനിമ വിഭാഗത്തിലെ നാല്‌ ചിത്രങ്ങളും മലയാളം സിനിമ വിഭാഗത്തിലെ മൂന്ന്‌ ചിത്രങ്ങളും ഫിലം ഓണ്‍ അഡോളസന്‍സ്‌, ടോപ്‌ ആംഗില്‍ വിഭാഗങ്ങളില്‍ നിന്നും രണ്ട്‌ ചിത്രങ്ങളും ഇന്‍ഡി ജീനിയസ്‌ ആസ്‌ട്രേലിയ, ശ്രീലങ്കന്‍ പാക്കേജ്‌ വിഭാഗങ്ങളില്‍ നിന്ന്‌ ഓരോ ചിത്രങ്ങളുടെയും അവസാന പ്രദര്‍ശനം ഇന്നാണ്‌.

മികച്ച പ്രേക്ഷക ചിത്രത്തെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടിംഗ്‌ നാളെ ഉച്ചയ്‌ക്ക്‌ രണ്ടിന്‌ അവസാനിക്കും. 

No comments:

Post a Comment