Monday, 10 December 2012

``ഡിജിറ്റല്‍ ഫ്യൂച്ചര്‍'' സെമിനാര്‍ നടന്നു

കേരള രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച്‌ സിനിമയിലെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉപയോഗത്തെപ്പറ്റിയും സാധ്യതകളെപ്പറ്റിയും `ഡിജിറ്റല്‍ ഫ്യൂച്ചര്‍' സെമിനാര്‍ സംഘടിപ്പിച്ചു. മലയാള സിനിമാറ്റോഗ്രാഫേഴ്‌സ്‌ യൂണിയനും ഇന്ത്യന്‍ സൊസൈറ്റി ഓഫ്‌ സിനിമാറ്റോഗ്രാഫേഴ്‌സും റെഡ്‌ സിനിമാസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാറില്‍ പ്രശസ്‌ത ഛായാഗ്രാഹകന്‍മാരായ അനില്‍ മെഹ്‌ത, സന്തോഷ്‌ ശിവന്‍, ജൂറി അംഗവും സംവിധായകനും ഛായാഗ്രാഹകനുമായ ഗോവിന്ദ്‌ നിലാനി, പ്രസാദ്‌ അക്കാഡമി ഡയറക്‌ടര്‍ ഹരിഹരന്‍, സംവിധായകരായ ടി.കെ.രാജീവ്‌ കുമാര്‍, ഷാജി.എന്‍.കരുണ്‍, ഡോ. രാമചന്ദ്ര ബാബു, സണ്ണി ജോസഫ്‌ എന്നിവര്‍ പങ്കെടുത്തു.

അമേരിക്കന്‍ സൊസൈറ്റി ഓഫ്‌ സിനിമാറ്റോഗ്രാഫേഴ്‌സില്‍ അംഗത്വം ലഭിച്ച സന്തോഷ്‌ ശിവന്‌ പ്രസ്‌തുത ചടങ്ങില്‍ മൊമന്റോ നല്‍കി ആദരിച്ചു. സാങ്കേതികവിദ്യയുടെ പരിണാമത്തിന്റെ ഭാഗമാണ്‌ സിനിമ. കലാരൂപം എന്നതിലുപരി വാണിജ്യത്തിനും സിനിമയ്‌ക്ക്‌ പ്രാധാന്യമുണ്ടെന്ന്‌ സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ ഗോവിന്ദ്‌ നിലാനി പറഞ്ഞു. തുടര്‍ന്ന്‌ സിനിമയിലെ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ആവിര്‍ഭാവത്തെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും അനില്‍ മെഹ്‌ത, ഷാജി.എന്‍.കരുണ്‍, ഹരിഹരന്‍, രാജീവ്‌ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഡിജിറ്റല്‍ സാങ്കേതികവിദ്യയെ പ്രശംസിച്ച്‌ സംസാരിച്ച സന്തോഷ്‌ ശിവന്‍, ഡിജിറ്റല്‍ ക്യാമറയുടെ ദുരുപയോഗത്തെപ്പറ്റിയും പറയാന്‍ മറന്നില്ല.

No comments:

Post a Comment