കേരള രാജ്യാന്തര ചലച്ചിത്രമേള മറ്റ് ചലച്ചിത്രമേളകള്‍ക്ക്
മാതൃകയാണെന്ന് 500 & 5 ന്റെ സംവിധായകന്‍ രഘു ജഗന്നാഥന്‍ പറഞ്ഞു.
മേളയോടനുബന്ധിച്ച് നടന്ന മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സിനിമ പ്രേക്ഷകരും മാധ്യമങ്ങളും സിനിമയെ ഏറെ
പ്രോത്സാഹിപ്പിക്കാറുണ്ട്. നവാഗതര്‍ സിനിമാരംഗത്ത് പ്രവേശിക്കുമ്പോള്‍
സാമ്പത്തികമായും സാങ്കേതികമായും നിരവധി വെല്ലുവിളികളെ തരണം ചെയ്യേണ്ടിവരും. ഇവ
നേരിട്ടാണ് തങ്ങളുടെ കൂട്ടായ്‌മ വിജയം കണ്ടത്. ഇന്നത്തെ സമൂഹം നേരിടുന്ന
സാമ്പത്തിക പ്രശ്‌നങ്ങളുടെ നേര്‍ക്കാഴ്‌ചയാണ് 500 & 5 എന്ന് പറഞ്ഞ അദ്ദേഹം
ഇന്ത്യയിലെ സ്വതന്ത്ര സിനിമ വിപ്ലവത്തോട് നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു.
ലൈംഗികതയും ആത്മീയതയും തമ്മിലുള്ള ബന്ധം വരച്ചുകാട്ടുന്ന ചിത്രമാണ് കേസ്‌മിക് സെക്‌സ് എന്ന് സംവിധായകന്‍ അമിതാഭ് ചക്രബര്‍ത്തി പറഞ്ഞു. പാരമ്പര്യ-ആത്മീയാനുഷ്‌ഠാനങ്ങളുടെയും ലൈംഗികതയുടെയും ബന്ധത്തെക്കുറിച്ചുള്ള തന്റെ ഗവേഷണത്തില്‍ നിന്നും കണ്ടെത്തിയ കാര്യങ്ങളാണ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള രാജ്യാന്തര ചലച്ചിത്രമേളകളില്‍ നിന്നും പഠിച്ചുവളര്‍ന്ന വ്യക്തിയാണ് താനെന്നും തന്റെ സിനിമയായ ഐ.ഡി മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സ്വന്തം കളിത്തട്ടില്‍ കളിക്കുന്ന സന്തോഷമാണ് തനിക്കെന്നും സംവിധായകന്‍ കമാല്‍ കെ.എം. അറിയിച്ചു. മഹാനഗരങ്ങളില്‍ വന്നുംപോയുമിരിക്കുന്ന പലര്‍ക്കും സ്വത്വമില്ലാത്ത അവസ്ഥയാണ്. പലരും ഏവര്‍ക്കും അപരിചിതരാണ്. ഇത്തരത്തില്‍ ഏതൊരു മഹാനഗരത്തിലും സംഭവിക്കാവുന്ന കഥയാണ് ഐ.ഡി., ഇതില്‍ ചര്‍ച്ച ചെയ്‌തിട്ടുള്ള വിഷയം സാര്‍വ്വത്രികമാണ്, സിനിമകള്‍ പ്രേക്ഷക മനസ്സിലേക്കാണ് ഇറങ്ങിച്ചെല്ലേണ്ടതെന്നും കമല്‍ പറഞ്ഞു.
സമൂഹത്തോടുള്ള നമ്മുടെ കാഴ്‌ചപ്പാടാണ് സിനിമകളിലൂടെ പ്രതിഫലിപ്പിക്കേണ്ടതെന്ന് ഐ.ഡി സിനിമയുടെ എഡിറ്ററും നിര്‍മ്മാതാക്കളില്‍ ഒരാളുമായ ബി. അജിത്‌കുമാര്‍ അഭിപ്രായപ്പെട്ടു. പരിപാടിയില്‍ 500 & 5 യുടെ നിര്‍മ്മാതാവായ രമേഷ് മൂര്‍ത്തി, ഐ.ഡിയിലെ കേന്ദ്രകഥാപാത്രമായ ഗീതാജ്ഞലി ഥാപ്പ തുടങ്ങിയവരും പങ്കെടുത്തു.

No comments:
Post a Comment