കഠിനമായ
സ്വന്തം ജീവിതാനുഭവങ്ങളെ കഥാപാത്രങ്ങളുടെ കരുത്താക്കിമാറ്റിയ സത്യന്‍ തനിക്ക്
ഗുരുവും സുഹൃത്തും ജേഷ്യഠനുമായിരുന്നുവെന്ന് നടന്‍ മധു. അഭിനയ പ്രതിഭയായ സത്യന്റെ
നൂറാം ജന്മദിനവാര്‍ഷികത്തോടനുബന്ധിച്ചുള്ള 'സത്യന്‍ അറ്റ് 100' , 'ഇന്ത്യന്‍ സിനിമ
100' എക്‌സിബിഷനുകള്‍ കനകക്കുന്നു കൊട്ടാരത്തില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു
അദ്ദേഹം. മറന്നാലും മറക്കാന്‍കഴിയാത്ത ചിരഞ്‌ജീവിയായ സത്യന്‍ മരിച്ചുപോയി എന്നത്
ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. ഇളംതലമുറയിലുള്ളവര്‍ക്ക് സത്യന്റെ സിനിമകള്‍
കാണാന്‍ ഈ എക്‌സിബിഷന്‍ പ്രചോദനമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സത്യന്‍ അനശ്വരമാക്കിയ കഥാപാത്രങ്ങളുടേയും നായികമാരുടെയും സംവിധായകരുടെയും ചിത്രങ്ങളും സതീഷ് സത്യന്റേയും ശേഖരത്തിലുള്ള അപൂര്‍വ ചിത്രങ്ങളുമാണ് പ്രദര്‍ശനത്തിലുള്ളത്. ആദ്യ ചിത്രമായ 1952 ലെ ആത്മസഖി മുതലുള്ള ചിത്രങ്ങള്‍ എക്‌സിബിഷനിലുണ്ട്.

No comments:
Post a Comment