Monday 10 December 2012

മിഡ്‌നൈറ്റ്‌സ്‌ ചില്‍ഡ്രനിനു ചുവന്ന പരവതാനി വിരിച്ചു

പ്രശസ്‌ത സംവിധായിക ദീപാ മേത്തയുടെ 'മിഡ്‌നൈറ്റ്‌സ്‌ ചില്‍ഡ്രന്‍ ' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനു മുന്നോടിയായി എസ്‌ എല്‍ തിയറ്ററില്‍ റെഡ്‌കാര്‍പ്പെറ്റ്‌ ഷോ നടന്നു. ചിത്രത്തിന്റെ സംവിധായക ദീപ മേത്ത അഭിനേതാക്കളായ രാഹുല്‍ ബോസ്‌, രജത്‌ കപൂര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ പ്രിയദര്‍ശന്‍, സിനിമാ മന്ത്രി ഗണേഷ്‌ കുമാര്‍, നടന്‍ മധു, ചിത്രത്തിന്റെ നിര്‍മ്മാതാവ്‌ ഡേവിഡ്‌ ഹാമില്‍ട്ടണ്‍, മേളയുടെ ആര്‍ട്ടിസ്‌റ്റിക്‌ ഡയറക്ടര്‍ ബീനാപോള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മന്ത്രി ഗണേഷ്‌കുമാര്‍ തിരിതെളിയിച്ച ചടങ്ങില്‍ ചിത്രത്തിനാധാരമായ സല്‍മാന്‍ റുഷ്‌ദിയുടെ മില്‍നൈറ്റ്‌സ്‌ ചില്‍ഡ്രന്‍ എന്ന പുസ്‌തകത്തിന്റെ അവതാരികയുടെ ഏതാനും ഭാഗം നടന്‍ രാഹുല്‍ ബോസ്‌ വായിച്ചു.

സംവിധായക ദീപ മേത്തയ്‌ക്കു എസ്‌ എല്‍ തിയറ്റര്‍ വക ഉപഹാരം മന്ത്രി ഗണേഷ്‌കുമാര്‍ കൈമാറി. തുടര്‍ന്നു ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം അഞ്‌ജലി തിയറ്ററില്‍ നടന്നു.

No comments:

Post a Comment