Friday 14 December 2012

പിഴവുകള്‍ പരിഹരിക്കും: പ്രിയദര്‍ശന്‍

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് അടുത്ത വര്‍ഷം മുതല്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ ഉണ്ടാകുമെ് പ്രിയദര്‍ശന്‍ അറിയിച്ചു.   മേളയുടെ അവസാന ദിനത്തില്‍ സംഘടിപ്പിച്ച ഇന്‍-കോവര്‍സേഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുു അദ്ദേഹം. ചലച്ചിത്രമേളയുടെ ഒരു പുനഃപരിശോധനയാണ് ഈ പരിപാടികൊണ്ട് ഉദ്ദേശിക്കുതെും അദ്ദേഹം പറഞ്ഞു.
കേരളത്തെ മാറ്റിനിര്‍ത്തിയാല്‍ കര്‍ണാടകയില്‍ മാത്രമാണ് ഇതുപോലൊരു ചലച്ചിത്ര അക്കാദമിയുള്ളതെും ഓരോ ചലച്ചിത്രമേളയും അവയുടെ സ്വഭാവം കൊണ്ടുവേണം വിലയിരുത്തപ്പെടേണ്ടതെും അക്കാദമിയുടെ മുന്‍ ചെയര്‍മാന്‍ കെ.ആര്‍. മോഹന്‍ അഭിപ്രായപ്പെ'ു. മുന്‍ വര്‍ഷങ്ങളില്‍ മേളയെ അണിയിച്ചൊരുക്കിയ സംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍ കേരളത്തിന്റെ ചലച്ചിത്രമേള പ്രേക്ഷകരുടെ അഭിപ്രായത്തിനൊത്ത് ചലിക്കു ഓണെ് പറഞ്ഞു. മേളയുടെ ഉദ്ദേശ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ് ഈ വര്‍ഷത്തെ വിജയത്തിനു കാരണമെും അദ്ദേഹം കൂ'ിച്ചേര്‍ത്തു.
വിദേശ സംവിധായകരുമായി മലയാളത്തിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ കൂടുതല്‍ ഇടപഴകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഫെസ്റ്റിവെല്‍ പ്രോഗ്രാമറായ അലസ്സാണ്ട്ര ചൂണ്ടിക്കാ'ി. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിലെ പിഴവും നിലവാരം കുറഞ്ഞ പ്രൊജക്ഷനുമായിരുു ചര്‍ച്ചയില്‍ ഉയര്‍ുവ പ്രധാന പ്രശ്‌നങ്ങള്‍. ചലച്ചിത്രമേളയ്ക്ക് ഒരു ടെക്‌നിക്കല്‍ ഡയറക്ടറുടെ അഭാവമുണ്ടെ് മേളയില്‍ പ്രദര്‍ശിപ്പിച്ച ഇത്രമാത്രം എ ചിത്രത്തിന്റെ സംവിധായകന്‍ ഗോപിനാഥ് പറഞ്ഞു. അതേസമയം തിയേറ്ററുകള്‍ നവീകരിച്ചതിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ബലാഡ് ഓഫ് റസ്തം എ ചിത്രത്തിന്റെ സംവിധായിക അജിതയും പ്രൊജക്ഷന്റെ നിലവാരക്കുറവ് ചര്‍ച്ചയില്‍ എടുത്തുപറഞ്ഞു. ഒരു ചിത്രത്തിന്റെ ഒിലധികമുള്ള പ്രദര്‍ശനം സാധ്യമാകാത്തത് ഡിജിറ്റല്‍ സിനിമാ പ്രൊജക്ഷന്റെ പരിമിതിയാണെ് പ്രിയദര്‍ശന്‍ വ്യക്തമാക്കി.
വിഖ്യാത സംവിധായകന്‍ പോള്‍ കോക്‌സ് പ്രദര്‍ശനവേളയില്‍ കണ്ട ഇന്ത്യന്‍ ദേശഭക്തി ഗാനത്തെപ്പറ്റിയുള്ള ഒരു ലഘു ചിത്രീകരണത്തെ വാനോളം പുകഴ്ത്തി. ലോകത്തിലെ ഏറ്റവും മികച്ച ദേശീയഗാനം ഭാരതത്തിന്റേതാണെു പറയാനും അദ്ദേഹം മറില്ല.
കാലക്രമേണ മാത്രം മാറുവയാണ് ചില പ്രശ്‌നങ്ങളെ് രാജീവ് കുമാര്‍ പറഞ്ഞു. മേളയില്‍ ഇത്തവണ സംഭവിച്ച പിഴവുകള്‍ പരിഹരിക്കുമെ് പ്രിയദര്‍ശന്‍ പറഞ്ഞു. ബീനാ പോള്‍ വേണുഗോപാല്‍ മേളയില്‍ സംഭവിച്ച അപാകതകള്‍ക്ക് ക്ഷമാപണം നടത്തി.

No comments:

Post a Comment