Tuesday 11 December 2012

മികച്ച കൊമേഷ്യല്‍ സിനിമകളും മേളകളില്‍ വേണം : ഐശ്വര്യ ധനുഷ്‌

മികച്ച കൊമേഷ്യല്‍ സിനിമകളും ചലച്ചിത്രമേളകളില്‍ ഉള്‍പ്പെടുത്തണമെന്ന്‌ സംവിധായിക ഐശ്വര്യ ധനുഷ്‌ പറഞ്ഞു. മീറ്റ്‌ ദ പ്രസ്സില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അവര്‍. മികച്ച സംവിധായകരുണ്ടെങ്കില്‍ നിര്‍മ്മാതാക്കളെ കിട്ടുകയെന്നത്‌ ബുദ്ധിമുട്ടുള്ളകാര്യമല്ലെന്ന്‌ അവര്‍ പറഞ്ഞു.

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രേക്ഷകര്‍ സിനിമ പരിജ്ഞാനമുള്ളവരാണെന്ന്‌ ഹിന്ദി ചിത്രം ബെല്ലാഡ്‌ ഓഫ്‌ റുസ്‌ത ത്തിന്റെ സംവിധായിക അജിത സുചിത്രവീര. കലാമൂല്യമുള്ള സിനിമകളുടെ വിതരണവും വിപണനവും പ്രയാസമേറിയതാണെന്നും ഫെസ്റ്റിവലുകള്‍ക്കുമതീതമായി സിനിമകള്‍ സഞ്ചരിക്കണമെന്നും സിനിമകളെ `സിനിമ'കളായി തന്നെ കാണണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. സിനിമകളെ ആര്‍ട്ട്‌, കൊമേഷ്യല്‍ എന്ന്‌ വേര്‍തിരിച്ചു കാണരുതെന്ന അഭിപ്രായക്കാരായിരുന്നു ഐശ്വര്യ ധനുഷും അജിത സുചിത്രവീരയും. മണ്‍മറഞ്ഞുകൊണ്ടിരിക്കുന്ന ടൂറിംഗ്‌ ടാക്കീസുകളെക്കുറിച്ചാണ്‌ ഗജേന്ദ്ര അഹിരേയ്‌ക്കും തൃപ്‌തി ബോയര്‍ക്കും പറയാനുണ്ടായിരുന്നത്‌. 

No comments:

Post a Comment