Sunday 9 December 2012

ഡിജിറ്റല്‍ ട്രാന്‍സ്‌ഫര്‍മേഷന്‍ സെമിനാര്‍


കേരള രാജ്യാന്തര ചലച്ചിത്രമേളയോട്‌ അനുബന്ധിച്ച്‌ സിനിമയിലെ ഡിജിറ്റല്‍ പരിണാമത്തെക്കുറിച്ച്‌ ഇന്ന്‌ (10.12.2012) ഉച്ചതിരിഞ്ഞ്‌ മൂന്നിന്‌ ഹോട്ടല്‍ ഹൊറൈസണില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. മലയാള സിനിമയിലെ ഛായാഗ്രാഹകന്മാരുടെ സംഘടനയുടേയും ഇന്ത്യന്‍ സൊസൈറ്റി ഓഫ്‌ സിനിമാറ്റോ ഗ്രാഫേഴ്‌സിന്റെയും സഹകരണത്തോടെയാണ്‌ സെമിനാര്‍.

പ്രസിദ്ധ ഛായാഗ്രാഹകന്മാരായ ഗോവിന്ദ്‌ നിഹലാനി, കെ.ഹരിഹരന്‍, രാജീവ്‌ കുമാര്‍, സന്തോഷ്‌ ശിവന്‍, അനില്‍ മേത്ത, സണ്ണി ജോസഫ്‌ തുടങ്ങിയവര്‍ സംബന്ധിക്കും.

അമേരിക്കന്‍ സൊസൈറ്റി ഓഫ്‌ സിനിമാറ്റോ ഗ്രാഫേഴ്‌സില്‍ ഏഷ്യയില്‍ നിന്നും ആദ്യമായി അംഗത്വം നേടിയ സന്തോഷ്‌ ശിവനെ ചടങ്ങില്‍ ആദരിക്കും. 

No comments:

Post a Comment