Saturday, 8 December 2012

മനസ്സില്‍പ്പതിഞ്ഞ കഥയും കഥാപാത്രങ്ങളും

ആകാംക്ഷയോടെ ചലച്ചിത്രമേളയെ സമീപിക്കുന്ന പ്രേക്ഷകനോട്‌ ശനിയാഴ്‌ചത്തെ സിനിമകള്‍ ഓരോന്നും പ്രേക്ഷകന്റെ ചെവിയിലെന്തോ മന്ത്രിക്കും. ഇന്നു രാവിലത്‌ നിലച്ചകലുമോ, നാളെ ഉണരുമ്പോള്‍ ഹൃദയത്തില്‍ മുഴങ്ങുമോ? തിട്ടം ആര്‍ക്കറിയാം!?
മണ്ണ്‌ നുള്ളിയിട്ടാല്‍ താഴെ വീഴാത്തത്ര ജനമായിരുന്നു വൈകീട്ട്‌ ശ്രീയില്‍ പ്രദര്‍ശിപ്പിച്ച ജൂറിചെയര്‍മാന്‍ സംവിധാനം ചെയ്‌ത മാന്‍ ഓഫ്‌ ഫ്‌ളവേഴ്‌സിന്‌. കാനിലും ചിക്കാഗോയിലും ജനശ്രദ്ധയാകര്‍ഷിച്ച ചിത്രം അദ്ദേഹത്തിന്റെ തന്നെ ഇന്നസെന്‍സിനും മുമ്പ്‌ 1983 ല്‍ പുറത്തിറങ്ങിയതാണ്‌.
സിംസിക്കി സമന്റെ പ്രസന്റ്‌ ടെന്‍സ്‌, ഋതുപര്‍ണ്ണഘോഷിന്റെ ഏറ്റവും പുതിയ ബംഗാളി ചിത്രം ചിത്രാംഗദ, മേളയുടെ മുഖ്യ ആകര്‍ഷണ വിഭാഗമായേക്കാവുന്ന അഡോളസണ്‍സിലെ വിഭാഗത്തില്‍ ദി ഫ്രഞ്ച്‌ കിസ്സേഴ്‌സ്‌ ഇന്നലത്തെ സിനിമയിലെ ചില കഥാപാത്രങ്ങള്‍ എന്നിവ അക്കൂട്ടത്തില്‍പ്പെടുന്നു. ചില കഥാപാത്രങ്ങള്‍ സാര്‍ത്ഥകമായ ഒരു കാഴ്‌ചാനുഭവമാണ്‌ ഇന്നലത്തെ സിനിമകള്‍ പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ചത്‌.
യുദ്ധം തകര്‍ത്ത മധ്യയൂറോപ്യന്‍ ഭൂപ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ വ്യത്യസ്‌ത ലോകങ്ങളില്‍ ജീവിക്കുന്ന രണ്ട്‌ പേരുടെ പ്രണയം പ്രമേയമാക്കിയ വോജ്‌സിസേ സ്റ്റാര്‍സ്‌കോവിസ്‌തയുടെ പേളിഷ്‌ ചിത്രം റോസ്‌, മുന്‍ കാമുകരുടെ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള പുനസമാഗമത്തിന്റെ കഥ പറയുന്ന ജൂറി ചെയര്‍മാന്‍ പോള്‍ കോക്‌സിന്റെ ഇന്നസെന്‍സ്‌ എന്നിവ പ്രേക്ഷകശ്രദ്ധ നേടി. കാനിലും മറ്റ്‌ മേളകളിലും പുരസ്‌കാരങ്ങള്‍ നേടിയ അകി കരിസ്‌മാകിയുടെ ലെ ഹാവ്‌റെ, അലന്‍ റെനെയുടെ സെയിം ഓള്‍ഡ്‌ സോങ്‌, അകിര കുറസോവയുടെ ദ ഹിഡന്‍ ഫോര്‍ട്ടസ്സ്‌, മൈക്കേന്‍ ഹനേയിയുടെ അമേര്‍, ഫതിഹ്‌ അകിയുടെ പൊല്യൂട്ടിംഗ്‌ പാരഡൈസ്‌ എന്നിവ കാണാനെത്തിയവരെ നിരാശപ്പെടുത്തിയില്ല. 

No comments:

Post a Comment