Wednesday, 5 December 2012

സീറ്റുകള്‍ റിസര്‍വ്‌ ചെയ്യാം

കേരള രാജ്യാന്തര ചലച്ചിത്രമേളയ്‌ക്കെത്തുന്ന പ്രേക്ഷകരുടെ സൗകര്യാര്‍ത്ഥം ബാല്‍ക്കണി സീറ്റുകള്‍ റിസര്‍വ്‌ ചെയ്യാനുള്ള സൗകര്യം ഇത്തവണയും തുടരും. ബാല്‍ക്കണിയില്ലാത്ത തീയറ്ററുകളിലെ ഏതാനും സീറ്റുകള്‍ ഇതിനായി മാറ്റിവെയ്‌ക്കും. ശ്രീ ഒഴികെയുള്ള തീയേറ്റുകളിലെ സീറ്റുകളിലേയ്‌ക്കാണ്‌ എസ്‌ എം എസ്‌ / ഓണ്‍ലൈന്‍ ബുക്കിംഗ്‌ സംവിധാനമുള്ളത്‌. ഡിസംബര്‍ ഏഴ്‌ മുതല്‍ സൗജന്യമായി ഈ സേവനം ലഭ്യമാകും. രാവിലെ 7 മുതല്‍ രാത്രി 9 വരെയാണ്‌ റിസര്‍വേഷന്‍. www.iffk.in എന്ന വെബ്‌സൈറ്റ്‌ വഴിയാണ്‌ ഓണ്‍ലൈന്‍ ബുക്കിംഗ്‌. 

കൈരളി തീയറ്ററിലെ കൗണ്ടര്‍ മുഖേനയും ബുക്കിംഗ്‌ നടത്താം. കൗണ്ടറില്‍ രജിസ്‌ട്രേഷന്‍ നമ്പരും ബുക്ക്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സിനിമയുടെ കോഡ്‌ നമ്പരും കൊടുത്താല്‍ മതിയാകും. പ്രദര്‍ശനത്തിന്‌ രണ്ട്‌ ദിവസം മുന്‍പ്‌ റിസര്‍വ്‌ ചെയ്യാവുന്നതാണ്‌. ഒരു കാര്‍ഡ്‌ ഉപയോഗിച്ച്‌ ഒരു ദിവസം 3 റിസര്‍വേഷനുകള്‍ നടത്താനാകുമെങ്കിലും ഒരു ഷോയിലെ ഒരു സിനിമ മാത്രമെ ബുക്ക്‌ ചെയ്യാന്‍ സാധിക്കു.
റിസര്‍വേഷന്‍ ലഭ്യമാകാന്‍ ബാല്‍ക്കണി എന്‍ട്രന്‍സില്‍ ഡെലിഗേറ്റ്‌ കാര്‍ഡ്‌ കാണിച്ച്‌ ബോധ്യപ്പെടുത്തേണ്ടതാണ്‌. റിസര്‍വേഷന്‍ ഇല്ലാത്തവര്‍ക്ക്‌ ബാല്‍ക്കണി സീറ്റിന്‌ അര്‍ഹരായിരിക്കുന്നവരല്ല. ഷോ തുടങ്ങുന്നതിനു 5 മിനിറ്റ്‌ മുന്‍പ്‌ റിസര്‍വേഷനുകള്‍ അസാധുവാകും. ബുക്കിംഗ്‌ റദ്ദാക്കുന്നത്‌ റിസര്‍വേഷന്‍ കൗണ്ടറുകളിലൂടെ മാത്രമെ സാധിക്കു.

1 comment: