Saturday, 8 December 2012

പ്രേക്ഷകനും സംവിധായകനും തമ്മിലുള്ള അകലം കുറയട്ടെ: കാസറവള്ളി

സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രേക്ഷകരും സംവിധായകരും തമ്മിലുള്ള അകലം കുറയ്‌ക്കുമെന്ന്‌ പ്രശസ്‌ത സംവിധായകന്‍ ഗിരീഷ്‌ കാസറവള്ളി. പുതിയ സിനിമ വീക്ഷണങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പ്രേക്ഷകരുടെ അഭിപ്രായം പ്രധാന പങ്കുവഹിക്കുന്നതായും കാസറവള്ളി പറഞ്ഞു. പതിനേഴാമത്‌ ചലച്ചിത്രമേളയോട്‌ അനുബന്ധിച്ച്‌ കൈരളിയില്‍ സംഘടിപ്പിച്ച മീറ്റ ദ്‌ ഡയറക്ടര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ സിനിമ സൃഷ്ടിക്കാന്‍ ബൗദ്ധികപരവും ആശയപരവുമായ സംവാദങ്ങള്‍ അനിവാര്യമാണെന്ന്‌ പരിപാടിയില്‍ സംബന്ധിച്ച പ്രശസ്‌ത സംവിധായകന്‍ ഗോവിന്ദ്‌ നിഹലാനി അഭിപ്രായപ്പെട്ടു. മേളകളില്‍ സിനിമ ആസ്വദിക്കുന്ന പ്രേക്ഷകര്‍ അനുബന്ധമായി സംഘടിപ്പിക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോഴേ മേള അര്‍ത്ഥപൂര്‍ണ്ണമാകൂവെന്ന്‌ സംവിധായകന്‍ ഹരിഹരന്‍ (പ്രസാദ്‌ ലാബോറട്ടറി) പറഞ്ഞു.
ശശി പറവൂര്‍ പരിപാടിയുടെ മോഡറേറ്ററായിരുന്നു.

No comments:

Post a Comment