Saturday 1 December 2012

ചര്‍ച്ചകള്‍ക്ക്‌ ഇന്‍ കോണ്‍വര്‍സേഷനും മീറ്റ്‌ ദ്‌ ഡയറക്‌ടറും

മേളയ്‌ക്കെത്തുന്ന ചലച്ചിത്രപ്രവര്‍ത്തകരോട്‌ സംവദിക്കാന്‍ ഇത്തവണയും അവസരമൊരുക്കുന്നു. ഇന്‍ കോണ്‍വര്‍സേഷന്‍, മീറ്റ്‌ ദ്‌ ഡയറക്‌ടര്‍ എന്നീ പേരികളിലാണ്‌ ഈ വേദികള്‍ സംഘടിപ്പിക്കുക. സംവിധാകരുമായും ചലച്ചിത്രപ്രവര്‍ത്തകരുമായും സംവദിക്കുന്നതിനാണ്‌ ഇവ വിഭാവനം ചെയ്‌തിട്ടുള്ളത്‌. ഇന്‍ കോണ്‍വര്‍സേഷന്‍ ശ്രീ തിയേറ്ററിലും ഡെലിഗേറ്റ്‌ ഫോറം ന്യൂ തിയറ്ററിലും നടക്കും. മേളയുടെ രണ്ടാം ദിവസം മുതല്‍ ഉച്ചതിരിഞ്ഞ്‌ യഥാക്രമം രണ്ടിനും അഞ്ചിനുമാണ്‌ പരിപാടി.

No comments:

Post a Comment