Thursday 6 December 2012

കാഴ്‌ചയുടെ പൂരത്തിന്‌ ഇന്ന്‌ തിരിതെളിയും

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്‌ഘാടനം ഇന്ന്‌ വൈകിട്ട്‌ ആറിന്‌ നിശാഗന്ധിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. വനം -സിനിമാ-സ്‌പോര്‍ട്‌സ്‌ -സിനിമാ കെ.ബി. ഗണേഷ്‌കുമാര്‍ അധ്യക്ഷനായിരിക്കും. ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായിരിക്കും. കേന്ദ്ര സഹമന്ത്രി ശശി തരൂര്‍, ആരോഗ്യമന്ത്രി വി.എസ്‌. ശിവകുമാര്‍, മേയര്‍ കെ. ചന്ദ്രിക, എം.എല്‍.എ മാരായ കെ. മുരളീധരന്‍, വി. ശിവന്‍കുട്ടി, ജൂറി ചെയര്‍മാന്‍ പോള്‍ കോക്ക്‌സ്‌ മറ്റ്‌ ജൂറി അംഗങ്ങളും അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്ന്‌ ഏഴു മുതല്‍ ഉദ്‌ഘാടന ചിത്രം ആല്‍ഫ്രഡ്‌ ഹിച്ച്‌കോക്കിന്റെ ദ റിങ്‌ പ്രദര്‍ശിപ്പിക്കും. ലണ്ടനില്‍ നിന്നെത്തുന്ന പ്രസിദ്ധ കലാകാരന്മാര്‍ നിശബ്ദ സിനിമാകാലഘട്ടത്തെ പുനര്‍ജീവിപ്പിച്ച്‌ ലൈവ്‌ ബാക്‌ഗ്രൗണ്ട്‌ സ്‌കോര്‍ അവതരിപ്പിക്കും. കേരളത്തിലെ രണ്ടു തലമുറകള്‍ക്കും ആസ്വദിക്കാന്‍ കഴിയാത്ത അനുഭവമായിരിക്കും നിശബ്ദ ചിത്രത്തിന്റെ അവതരണം.
ദ്‌ റിംഗ്‌ 1927 -ല്‍ പ്രദര്‍ശിപ്പിച്ച റൂസ്‌ വെല്‍റ്റ്‌ തിയറ്ററിന്റെ മുഖപ്പ്‌ അതേ രീതിയില്‍ ത്രിമാനരൂപത്തില്‍ നിശഗന്ധിയുടെ പ്രധാനകവാടം അണിയിച്ചൊരുക്കും. ആദ്യപ്രദര്‍ശനത്തിന്‌ തിയറ്റര്‍ വേദി എപ്രകാരമാണോ സജ്ജീകരിച്ചിരുന്നത്‌ അപ്രകാരമായിക്കും ഉദ്‌ഘാടന വേദിയും. കര്‍ട്ടണും മറ്റും അതേ രീതിയിലായിരിക്കും ഇവിടെയും ഒരുക്കുക. 1927 -ലെ തിയറ്റര്‍ മൂഡ്‌ കഴിവതും പുനര്‍ സൃഷ്‌ടിക്കാനാണ്‌ ഈ സജ്ജീകരണത്തിലൂടെ ശ്രമിക്കുന്നത്‌.
iffk 2012 media 27/06.12.2012

No comments:

Post a Comment