Thursday, 6 December 2012

പ്രേക്ഷകര്‍ക്ക്‌ നവ്യാനുഭവമായി സോവെറ്റോ കിഞ്ചും സംഘവും

ലണ്ടനിലെ പ്രശസ്‌ത സാക്‌്സഫോണ്‍ വാദകന്‍ സോവെറ്റൊ കിഞ്ചിന്റെയും കേരളത്തിലെ നാഗസ്വരകലാകാരന്‍ വെട്ടിക്കാവല ശശികുമാറിന്റെയും ജുഗല്‍ബന്ദി അക്ഷരാര്‍ത്ഥത്തില്‍ മ്യൂസിയം ബാന്‍ഡിലെത്തിയ ആസ്വാദകരെ കോരിത്തരിപ്പിച്ചു എന്നു തന്നെ പറയാം. രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്‌ഘാടന ചിത്രമായ
ആല്‍ഫ്രഡ്‌ ഹിച്ച്‌ക്കോക്കിന്റെ 'ദ റിങ'്‌ എന്ന ചിത്രത്തിന്റെ തത്സമയ പശ്ചാചത്തല സംഗീതം ഒരുക്കാന്‍ എത്തിയതാണ്‌ സോവെറ്റൊ കിഞ്ചും സംഘവും.
സംഗീതത്തിനു ദേശഭാഷ വ്യത്യാസമില്ലെന്നു തെളിയിക്കുന്നതായിരുന്നു അവരുടെ പ്രകടനം. കഴിഞ്ഞ 25 വര്‍ഷമായി സാക്‌സഫോണില്‍ മായിക പ്രപഞ്ചം സൃഷ്ടിക്കുന്ന കിഞ്ച വെട്ടിക്കവലയുടെ നാഗസ്വര പ്രകടനത്തെ അത്ഭുതകരം എന്നാണ്‌ വിശേഷിപ്പിച്ചത്‌. ദ റിങ്‌ കാലഘട്ടത്തിലെ ജാസ്‌ സംഗീതവും ആധുനിക സംഗീതവും സ്വാധീനിച്ചിട്ടുണ്ടെന്നും തന്റെതായ ശൈലി പതിപ്പിക്കുന്നതിനാണ്‌ അങ്ങനെ ചെയ്‌തിട്ടുള്ളതെന്നും അ്‌ദ്ദേഹം പറഞ്ഞു.

കിഞ്ചിനോടൊപ്പം സംഗീത പരിപാടി അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന്‌്‌ വെട്ടിക്കവല ശശികുമാര്‍ പറഞ്ഞു. ലണ്ടനില്‍ നിന്നുമെത്തിയ ഏഴുപേര്‍ ഉള്‍പ്പെടുന്ന സംഗീതജ്ഞരെ വരവേല്‍ക്കാന്‍ ചലചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ പ്രിയദര്‍ശന്‍, സംസ്ഥാന ചലചിത്ര അക്കാദമി സെക്രട്ടറി കെ. മനോജ്‌ കുമാര്‍. ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാ പോള്‍, സംവിധായകന്‍ ടി കെ രാജീവ്‌ കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കാള്‍ റാഷിദ്‌, ആബേല്‍, റോബര്‍ട്ട്‌ മിച്ചല്‍, ജേ ഫെല്‍പ്പ്‌സ്‌, പോള്‍ ബൂത്ത്‌, റിച്ചാര്‍ഡ്‌ ഹെന്റി എന്നിവരാണ്‌ മറ്റു സംഘാംഗങ്ങള്‍. 

No comments:

Post a Comment