Friday, 7 December 2012

മൊബൈല്‍ പാടില്ല, പ്രദര്‍ശനത്തിനുശേഷം തിയേറ്റര്‍ ഒഴിഞ്ഞു കൊടുക്കണം

ചലച്ചിത്ര പ്രദര്‍ശനവേളയില്‍ മൊബൈല്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളതല്ലെന്ന്‌ മേളയുടെ സംഘാടക സമിതി അഭ്യര്‍ത്ഥിച്ചു. മറ്റ്‌ പ്രേക്ഷകര്‍ക്ക്‌ അസൗകര്യമുണ്ടാകുന്നുവെന്നത്‌ പരിഗണിച്ചാണ്‌ ഈ അഭ്യര്‍ത്ഥന.
പ്രദര്‍ശവേളയില്‍ വീഡിയോഗ്രഫിയും ഫോട്ടോഗ്രഫിയും അനുവദിക്കുന്നതല്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഷൂട്ടിംഗും പാടില്ല.
ഓരോ പ്രദര്‍ശനം കഴിയുമ്പോഴും പ്രേക്ഷകര്‍ തിയേറ്റര്‍ ഒഴിഞ്ഞു കൊടുക്കണം. അടുത്ത പ്രദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ക്ക്‌ വേണ്ടിയാണിത്‌. അല്ലാത്ത പക്ഷം സാങ്കേതിക കാരണങ്ങളാല്‍ അടുത്ത പ്രദര്‍ശനം വൈകുകന്നതിനോ റദ്ദാക്കപ്പെടുന്നതിനോ സാധ്യതയുള്ളതായി സംഘാടകര്‍ അറിയിച്ചു. ഓഡിറ്റോറിയത്തിലേക്ക്‌ ഭക്ഷണസാധനങ്ങള്‍ കൊണ്ടുവരുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്‌.

No comments:

Post a Comment