മലയാള സിനിമയിലെ പ്രതിഭാധനനായ നടന്‍ സത്യന്റെ നൂറാം ജന്മദിന
വാര്‍ഷികത്തോടനുബന്ധിച്ച് 'സത്യന്‍ അറ്റ് 100', ഇന്ത്യന്‍ സിനിമയുടെ
ചരിത്രത്തിലേക്കുള്ള യാത്രയായ 'ഇന്ത്യന്‍ സിനിമ 100' എക്‌സിബിഷനുകള്‍
കനകക്കുന്നില്‍ ശനിയാഴ്‌ച രാവിലെ 11 ന് ആരംഭിക്കും. ചലച്ചിത്രമേളയുടെ ഭാഗമായാണ്
എക്‌സിബിഷനുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സത്യന്റെ അപൂര്‍വമായ ചിത്രങ്ങളുടെ
ശേഖരമുള്‍ക്കൊള്ളുന്നതാണ് പ്രദര്‍ശനം.
വാര്‍ത്താവിനിമയ പ്രക്ഷേപണമന്ത്രാലയത്തിന്റെ ഫിലിം ഡിവിഷനാണ് 'ഇന്ത്യന്‍ സിനിമ 100' എക്‌സിബിഷന്‍ ആസൂത്രണം ചെയ്‌തിരിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ നാഷണല്‍ മ്യൂസിയം മുംബെയില്‍ സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് ഈ സംരംഭം.
സിനിമാ സങ്കേതങ്ങളുടെ ലൈറ്റ്, ലെന്‍സ്, ക്യാമറ, ഫിലിം എന്നിവയുടെ വികാസമാണ് എക്‌സിബിഷനില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഗോവയില്‍ നടന്ന 43 ാം ഇന്ത്യന്‍ ചലച്ചിത്രമേളയില്‍ 'ഇന്ത്യന്‍ സിനിമ 100' പ്രദര്‍ശനം നടത്തി ചലച്ചിത്ര പ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും പ്രശംസ നേടിയിരുന്നു.

No comments:
Post a Comment