ഭൂമിയിലെമ്പാടുമുള്ള മനുഷ്യരുടെ ആത്മാവിഷ്‌കാരങ്ങള്‍
സന്നിവേശിപ്പിച്ചിരിക്കുന്ന സിനിമയുടെ ഭാഷ അതിന്റെ ദൃശ്യവിസ്‌മയമല്ലാതെ
മറ്റൊന്നല്ല. ഈ ആശയത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് പതിനേഴാമത് കേരള രാജ്യാന്തര
ചലച്ചിത്രമേളയുടെ സിഗ്നേച്ചര്‍ ഫിലിം.
ഭാവനയും സ്വപ്‌നവും സങ്കല്‌പവും ഇഴപിരിച്ചെടുക്കാനാവാത്ത നിറങ്ങളുടെയും നിഴലിന്റെയും ഒളിച്ചുകളിയില്‍ രൂപമെടുക്കുന്ന ലോക ജീവിതത്തിന്റെ അകക്കാഴ്‌ചകള്‍. ഓരോ സിനിമയും കാഴ്‌ചക്കാരില്‍ അവശേഷിപ്പിക്കുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ജീവിതത്തിന്റെ സ്‌പന്ദനമാകും.
സ്വീകരിക്കാനും നിരാകരിക്കാനും സ്വാതന്ത്ര്യമുള്ള ഇരുട്ടിലേക്ക് സ്വാഗതം ചെയ്യുന്ന ചലച്ചിത്രമേളയുടെ സിഗ്നേച്ചര്‍ ഫിലിം രൂപകല്‌പന നിര്‍വഹിച്ചിരിക്കുന്നത് ടി.വി. സൂരജാണ്. കി ഫ്രെയിം സ്റ്റുഡിയോയിലെ സന്ദീപ് ഡിന്‍ജിത്ത് എന്നിവര്‍ അനിമേഷന്‍ നിര്‍വഹിച്ചിരിക്കുന്ന ഈ സ്വാഗതചിത്രത്തിന് 30 സെക്കന്റ് ദൈര്‍ഘ്യമുണ്ട്.

No comments:
Post a Comment