Saturday 1 December 2012

11 പ്രദര്‍ശന വേദികള്‍

കേരള രാജ്യാന്തര ചലച്ചിത്രമേളക്ക്‌ നിശാഗന്ധി ഓപ്പണ്‍എയര്‍ തിയറ്റര്‍ ഉള്‍പ്പെടെ 11 വേദികളുണ്ടാകും. കൈരളി തിയറ്റര്‍ വിഭജിച്ച്‌ തയ്യാറാക്കിയ 'നിള' യിലും പുതുക്കിപ്പണിത കലാഭവന്‍, കൈരളി,ശ്രീ തിയറ്ററുകളിലും പ്രദര്‍ശമുണ്ടായിരിക്കും. ശ്രീ പത്മനാഭ, അജന്ത, രമ്യ, ധന്യ, ന്യൂ, കൃപ എന്നീവയ്‌ക്കു പുറമേ അഞ്‌ജലി തിയേറ്ററും മേളയ്‌ക്കെടുത്തിട്ടുണ്ട്‌ അഞ്‌ജലിയില്‍ ഡിസംബര്‍ എട്ടുമുതല്‍ 13 വരെയും നിശാഗന്ധിയില്‍ വൈകുന്നേരം ആറിനും ആയിരിക്കും പ്രദര്‍ശനം. എല്ലാ ദിവസവും ആദ്യ പ്രദര്‍ശനം രാവിലെ ഒന്‍പതിന്‌ ആരംഭിക്കും. 

2 comments: